ETV Bharat / bharat

രാഹുലും പ്രിയങ്കയും ലഖിംപുരില്‍ ; കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു - കോണ്‍ഗ്രസ് നേതാക്കള്‍

രാഹുലിന് പുറമെ പ്രിയങ്ക ഗാന്ധി, ഭൂപേഷ് ബാഗേൽ, ചരൺജിത് സിങ് ചന്നി, കെ.സി വേണുഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് ലഖിംപുരില്‍ എത്തിയത്

Congress delegation  Rahul Gandhi  Lakhimpur  ലഖിംപുര്‍  രാഹുലും പ്രിയങ്കയും  രാഹുൽ ഗാന്ധി  കോൺഗ്രസ് പ്രതിനിധി സംഘം  കോണ്‍ഗ്രസ് നേതാക്കള്‍  violence-hit Lakhimpur
ഒടുവില്‍ രാഹുലും പ്രിയങ്കയും ലഖിംപുരില്‍; കൊല്ലപ്പെട്ടവരുടെ മൂന്ന് കുടുംബങ്ങളെ സന്ദര്‍ശിക്കും
author img

By

Published : Oct 6, 2021, 8:58 PM IST

Updated : Oct 6, 2021, 10:55 PM IST

ലഖിംപുർ : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ബുധനാഴ്ച വൈകിട്ട് ലഖിംപുർ ഖേരിയിലെത്തി. വാഹനം പാഞ്ഞുകയറി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ ഇവര്‍ സന്ദര്‍ശിച്ചു.

രാഹുലിന് പുറമെ പ്രിയങ്ക ഗാന്ധി, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ALSO READ: രാഹുലും പ്രിയങ്കയും ലഖിംപുരിലേക്ക് ; 'രാജ്യത്ത് ജനാധിപത്യമല്ല, സ്വേച്ഛാധിപത്യം'

ടികുനിയ ഗ്രാമത്തിലാണ് സംഘം ആദ്യമെത്തിയത്. പാലിയയിലെ ചൗഖഡയില്‍ വച്ച് മരിച്ച കർഷകന്‍ ലവ്പ്രീതിന്‍റെ കുടുംബത്തെ ബുധനാഴ്‌ച രാത്രി ഒന്‍പത് മണിയോടെ ഇവര്‍ കണ്ടു. ശേഷം, ഇതേ സംഭവത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ രാമൻ കശ്യപിന്‍റെ വീട്ടിലെത്തി ബന്ധുക്കളെയും ആശ്വസിപ്പിച്ചു.

സീതാപുരില്‍ നിന്നും ലഖിംപുർ ഖേരിയിലേക്കുള്ള വഴിയില്‍ പൊലീസ് ബാരിക്കേഡുകള്‍ നിരത്തി കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഏഴ് വാഹനങ്ങൾക്ക് മാത്രമാണ് സംഭവം നടന്ന പ്രദേശത്തേക്ക് പ്രവേശിക്കാൻ ജില്ല ഭരണകൂടം അനുമതി നൽകിയത്.

കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ഉത്തർപ്രദേശ് സര്‍ക്കാര്‍ ഇവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയത്. അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യു.പി സര്‍ക്കാര്‍ യാത്രാനുമതി നല്‍കിയ വിവരം സ്റ്റേറ്റ് ഇൻഫർമേഷൻ അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഗാളാണ് മാധ്യമങ്ങളെ അറിയിച്ചത്.

Last Updated : Oct 6, 2021, 10:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.