ETV Bharat / bharat

പഞ്ചാബ് പാര്‍ട്ടി തര്‍ക്കം പരിഹരിക്കാൻ യോഗം വിളിക്കണമെന്ന് ഹൈക്കമാൻഡ് - Captain Amarinder Singh

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങും മുൻ കാബിനറ്റ് മന്ത്രി നവജോത് സിങ് സിദ്ധുവും തമ്മിൽ ദീർഘകാലമായി തുടരുന്ന കലഹം പരിഹരിക്കാനാണ് യോഗം വിളിച്ചിരിക്കുന്നത്

Captain Amarinder Singh Navjot Singh Sidhu ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രി നവജോത് സിങ് സിദ്ധു കോൺഗ്രസ് ഹൈക്കമാൻഡ് കോൺഗ്രസ് Punjab infighting പഞ്ചാബിലെ പാർട്ടി തർക്കങ്ങൾ Congress Punjab പഞ്ചാബ് Punjab Chief Minister Captain Amarinder Singh Navjot Singh Sidhu
Congress calls for meeting to resolve Punjab infighting
author img

By

Published : May 30, 2021, 4:03 PM IST

ഛഢീഖഡ്: അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെ പാർട്ടിയെ ഒന്നിപ്പിക്കാനും പാർട്ടി അംഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുമായി പഞ്ചാബ് എം‌എൽ‌എമാരുടെയും മന്ത്രിമാരുടെയും ഒരു യോഗം ഡൽഹിയിൽ വിളിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങും മുൻ കാബിനറ്റ് മന്ത്രി നവജോത് സിങ് സിദ്ധുവും തമ്മിൽ ദീർഘകാലമായി തുടരുന്ന കലഹം കഴിഞ്ഞ ദിവസങ്ങളിലായി ട്വിറ്ററിലൂടെ നടന്ന വാഗ്വാദങ്ങളിലൂടെ കൂടുതൽ രൂക്ഷമായ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.

പഞ്ചാബിലെ സ്ഥിതിഗതികൾ മനസിലാക്കാൻ എം‌എൽ‌എ സംഗത് സിങ് ഗിൽ‌ജിയയോട് പാർട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും നവജോത് സിങ് സിദ്ധുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാന യൂണിറ്റിനെ ശക്തിപ്പെടുത്തുന്നതിനുമായി കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധി കഴിഞ്ഞ ദിവസം പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്, മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജെ പി അഗർവാൾ എന്നിവരടങ്ങുന്ന മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.

നേരത്തെ മുഖ്യമന്ത്രി നവജോത് സിങ് സിദ്ധുവിനെ തനിക്കെതിരെ പട്യാലയിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വെല്ലുവിളിച്ചതും സിദ്ധുവിന് സുരക്ഷാ നിക്ഷേപം നഷ്ടപ്പെടുമെന്ന പരാമർശം നടത്തിയതും ഏറെ വിവാദമായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പുകളിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് 2019 ൽ സിദ്ധു ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ മന്ത്രിസഭയിൽ നിന്ന് രാജിവച്ചതോടെയാണ് കോൺഗ്രസിന്‍റെ പഞ്ചാബ് യൂണിറ്റിനുള്ളിൽ പ്രതിസന്ധി തുടങ്ങിയത്.

Also Read: കൊവിഡ് ദ്രുത പരിശോധന സംവിധാനവുമായി പഞ്ചാബ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.