ETV Bharat / bharat

കൊവിഡ് രോഗികള്‍ മരിച്ച സംഭവം : തെലങ്കാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും - തെലങ്കാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും

ഞായറാഴ്ചയാണ് ഹൈദരബാദ് കിങ് കോട്ടി ആശുപത്രിയിലെ 7 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടത്.

കൊവിഡ് രോഗികള്‍ മരിച്ച സംഭവം: തെലങ്കാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും Congress BJP slam Telangana govt over deaths of 7 COVID-19 patients at Hyderabad hospital കൊവിഡ് രോഗികള്‍ മരിച്ച സംഭവം തെലങ്കാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും Congress, BJP slam Telangana govt
കൊവിഡ് രോഗികള്‍ മരിച്ച സംഭവം: തെലങ്കാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും
author img

By

Published : May 10, 2021, 7:33 PM IST

ഹൈദരാബാദ്: മതിയായ അളവില്‍ ഓക്സിജന്‍ ലഭിക്കാത്തതിനെതുടര്‍ന്ന് ഹൈദരാബാദില്‍ കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിനെതിരെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഹൈദരാബാദ് കിങ് കോട്ടി ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം 7 കൊവിഡ് രോഗികള്‍ മരിച്ചത്. ഇതാണ് സംസ്ഥാനത്തിന്‍റെ അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു പറഞ്ഞു. ഇതൊന്നും മനസ്സിലാക്കാതെയാണ് കൊവിഡ് പ്രതിരോധം നല്ല രീതിയില്‍ കൈകാര്യം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ അഭിനന്ദിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാത്തതിലും റാവു അതൃപ്തി പ്രകടിപ്പിച്ചു. വരും മാസങ്ങളില്‍ സംസ്ഥാനത്തിന്‍റെ സ്ഥിതി അതീവ രൂക്ഷമാകാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: 18 ദിവസത്തിനിടെ 11 സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ എത്തിച്ച് ഒഡിഷ

രോഗികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി നേതാവ് എന്‍ രാമചന്ത്ര റാവുവും രംഗത്തെത്തി. സര്‍ക്കാരിന്‍റെ അലംഭാവം കാരണമാണ് രോഗികള്‍ മരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികളെ ഉടന്‍ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് ഹൈദരബാദ് കിങ് കോട്ടി ആശുപത്രിയിലെ രോഗികള്‍ ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ആശുപത്രി അധികൃതര്‍ക്കെതിരെ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ടിയിരുന്ന ഓക്സിജന്‍ അബദ്ധത്തില്‍ മറ്റൊരു ചികിത്സാകേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.