ന്യൂഡല്‍ഹി: Congress On Unemployment Privatization രാജ്യത്തെ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും (inflation) പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും (Privatization) ഉയര്‍ന്നു വരുന്ന തൊഴിലില്ലായ്മക്കുമെതിരെ (Unemployment) പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാറിനെതിരെ ജനുവരി മുതല്‍ പ്രതിഷേധ പരിപാടികള്‍ തുടങ്ങാനാണ് കോണ്‍ഗ്രസ് നീക്കം.
പ്രതിഷേധ സമരങ്ങൾ തീരുമാനിക്കാൻ പ്രമുഖ കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, പ്രിയങ്ക ഗാന്ധി, നീറ്റ ഡിസൂസ, ബി.വി ശ്രീനിവാസ്, രാഗിണി നായിക്ക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു. കേന്ദ്രസര്‍ക്കാറിനെതിരെ തന്ത്രപരമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ഉദിത് സിങ് പറഞ്ഞു.
Also Read: വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ് സ്വകാര്യവല്‍ക്കരിക്കുന്നത് തെലുങ്ക് ജനത അംഗീകരിക്കുമോ
ജയ്‌പൂരിലാണ് സമരം ആരംഭിക്കുക. രാജ്യത്ത് ഉയരുന്ന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് നിലവില്‍ സമരങ്ങള്‍ തുടരുന്നുണ്ട്. ഇതിന്‍റെ രണ്ടാം ഘട്ടമാകും ജനുവരി മുതല്‍ ആരംഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്താന്‍ ഉദ്ദേശിക്കുന്ന മെഹൻഗായ് ഹഠാവോ അഭിയാന്‍ റാലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് റിപുൺ ബോറ പറഞ്ഞു.