ന്യൂഡൽഹി: രാജ്യത്ത് സാമുദായിക വിദ്വേഷം പ്രചരിപ്പിച്ചതിന് ട്വിറ്റർ ഇന്ത്യക്കെതിരെ കേസ്. അഭിഭാഷകൻ ആദിത്യ സിംഗ് ദേശ്വാളാണ് ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കും റിപ്പബ്ലിക് എത്തീസ്റ്റ് എന്ന സ്ഥാപനത്തിന്‍റെ സിഇഒ അർമിൻ നവാബിക്കും എതിരെ ഡൽഹി സൈബർ പൊലീസിൽ പരാതി നൽകിയത്.
ഒരു ട്വിറ്റർ ഉപയോക്താവ് അടുത്തിടെ പങ്കുവെച്ച റിപ്പബ്ലിക് എത്തീസ്റ്റ് എന്ന സംഘടന ഇറക്കിയ കാളി ദേവിയുടെ ചിത്രം സമൂഹത്തിൽ ഹിന്ദു മതസ്ഥരുടെ വികാരത്തെ വൃണപ്പെടുത്തി എന്നും സമൂഹത്തിൽ പ്രശ്നങ്ങൾക്കും വിദ്വേഷത്തിനും കാരണമാകുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്. ഇത്തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ട്വിറ്റർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും പരാതിയിൽ പറയുന്നു.
Also read: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് ബിജെപി നേതാക്കൾ
റിപ്പബ്ലിക് എന്ന സംഘടന 2011 ജൂലൈ മുതൽ ഇത്തരത്തിലുള്ള മത സ്പരർദ ഉണർത്തുന്ന കാര്യങ്ങൾ പങ്കുവെക്കാറുണ്ടെ്. ഹിന്ദു മതത്തെയും മറ്റ് മതങ്ങളെയും നിന്ദിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് റിപ്പബ്ലിക് എത്തീസ്റ്റ് എന്ന സ്ഥാപനം എപ്പോഴും ട്വിറ്റർ വഴി സമൂഹത്തിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ മത സ്പർദ വളർത്തുന്ന കാര്യങ്ങൾ പ്രരിചരിപ്പിക്കാൻ പാടില്ല എന്ന നിയമം രാജ്യത്ത് നിലനിൽക്കെ ട്വിറ്റർ ഇന്ത്യ അത് തടയാനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ല എന്നും പരാതിയിലുണ്ട്.