റാഞ്ചി: ജാര്‍ഖണ്ഡില്‍ അനധികൃത കല്‍ക്കരി കടത്ത് തടയാന്‍ ശ്രമിച്ച സിഐഎസ്എഫ് (സെന്‍റട്രല്‍ ഇന്‍റസ്ട്രിയല്‍ ഫോഴ്‌സ്) ഉദ്യോഗസ്ഥരെ കല്‍ക്കരി കടത്തുകാര്‍ റയില്‍വേ ട്രാക്കില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സിഐഎസ്എഫ് ജവാൻമാരായ എംകെ ചൗഹാൻ, സിഎസ് പാണ്ഡെ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ദന്‍ബാദിലെ റയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്‌ചയാണ് സംഭവം.
ബിസിസിഎൽ രണ്ടാം ബ്ലോക്കിന് കീഴിലുള്ള കെകെസി മെയിൻ ബ്ലോക്കിലെ ജോലിക്കിടെയാണ് ഇരുവര്‍ക്കും മര്‍ദമേറ്റത്. കല്‍ക്കരി മോഷ്‌ടിക്കാനായി സംഘം എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴായിരുന്നു മര്‍ദനം. 40 പേരടങ്ങുന്ന സംഘമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇരുവരെയും സംഘം റയില്‍വേ ട്രാക്കിലൂടെ വലിച്ചിഴച്ചു.
വിവരമറിഞ്ഞ് മറ്റ് ബ്ലോക്കുകളില്‍ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എത്തി ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെ മോഷ്‌ടാക്കള്‍ ഓടി രക്ഷപ്പെട്ടു. സിഐഎസ്എഫ് കമാഡന്‍റും സ്ഥലത്തെത്തി.
പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി. വിഷയത്തില്‍ ബാഗ്‌മാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഘത്തിലെ ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചു.