അമരാവതി: ആന്ധ്രാപ്രദേശിൽ എപിഎസ്ആർടിസി ബസ് ഡിപ്പോയും ആർടിസി ആശുപത്രിയും ഓൺലൈനായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡി. പുങ്കാനൂർ എപിഎസ്ആർടിസി ബസ് ഡിപ്പോയും കടപ്പ ആർടിസി ഏരിയ ആശുപത്രിയുമാണ് അദ്ദേഹം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത്.
Also read: ആന്ധ്രയിൽ രണ്ട് കൊവിഡ് രോഗികൾ മരിച്ചു; ഓക്‌സിജൻ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
ആർടിസി ഡിപ്പോയും ആർടിസി ആശുപത്രിയും ഉദ്ഘാടനം ചെയ്തതിൽ സന്തോഷമുണ്ടെന്നും ഇത് പൊതുജനങ്ങൾക്കും ആർടിസി ജീവനക്കാർക്കും പ്രയോജനകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയുടെ സമയത്ത് ആശുപത്രി കൊണ്ടുവരുന്നതിനും ആരോഗ്യവകുപ്പിനൊപ്പം സേവനമനുഷ്ഠിക്കുന്നതിനുമുള്ള ആർടിസി ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ആശുപത്രി ആർടിസി ജീവനക്കാർക്ക് മികച്ച മെഡിക്കൽ സേവനങ്ങൾ നൽകുമെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.