ചെന്നൈ: ശ്രീലങ്കൻ ജയിലുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് കേന്ദ്രത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. 56 മത്സ്യത്തൊഴിലാളികളാണ് ജയിലുകളില്‍ കഴിയുന്നത്. ഇതുസംബന്ധിച്ച് സ്റ്റാലിൻ, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന് വെള്ളിയാഴ്ച കത്തയച്ചു.
2021 ഡിസംബർ 19, 20 തിയ്യതികളിലാണ് 50 ലധികം മത്സ്യത്തൊഴിലാളികള്‍ പിടിയിലായത്. പൊങ്കൽ ഉത്സവത്തിൽ അവര്‍ക്ക് കുടുംബങ്ങളുമായി ഒത്തുചേരേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ 75 ബോട്ടുകൾ ഇപ്പോഴും ശ്രീലങ്കയുടെ കസ്റ്റഡിയിലുണ്ട്.
ALSO READ: 'ദൈവത്തെ കോടതിയില്‍ ഹാജരാക്കേണ്ടതില്ല'; കീഴ്‌ക്കോടതിയുടെ സമന്‍സിനെതിരെ മദ്രാസ് ഹൈക്കോടതി
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം പരിഗണിച്ച് ബോട്ടുകൾ അടിയന്തരമായി വിട്ടുകിട്ടാന്‍ ഇടപെടണമെന്നും കേന്ദ്രത്തോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 12 മത്സ്യത്തൊഴിലാളികളുടെ മോചനം കേന്ദ്രം ഉറപ്പാക്കിയതില്‍ മുഖ്യമന്ത്രി കേന്ദ്രമന്ത്രിയ്‌ക്ക് നന്ദി അറിയിച്ചു.