ETV Bharat / bharat

പ്ലസ്‌ ടു പരീക്ഷ; സമാന മൂല്യനിർണയം ആവശ്യപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി - SC refuses to order uniform scheme

ഇന്ന് മുതൽ പത്ത് ദിവസത്തിനകം എല്ലാ സംസ്ഥാന ബോർഡുകളും മൂല്യനിർണയരീതി അറിയിക്കണമെന്നും ജൂൺ 31ഓടെ ഇന്‍റേണൽ മൂല്യനിർണയ ഫലം പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

Class XII exams  പ്ലസ്‌ ടു പരീക്ഷ  ഇന്ത്യയിലെ ബോർഡുകൾക്ക് സമാന മൂല്യനിർണയം ആവശ്യപ്പെട്ട്  സമാന മൂല്യനിർണയം ആവശ്യപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി  സുപ്രീം കോടതി  പ്ലസ്‌ ടു പരീക്ഷ  SC refuses to order uniform scheme for assessment for all state boards  SC refuses to order uniform scheme
പ്ലസ്‌ ടു പരീക്ഷ; ഇന്ത്യയിലെ ബോർഡുകൾക്ക് സമാന മൂല്യനിർണയം ആവശ്യപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി
author img

By

Published : Jun 24, 2021, 4:21 PM IST

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകളുടെ പ്ലസ്‌ ടു ബോർഡുകൾ സ്വതന്ത്രവും സ്വയം ഭരണാധികാരം ഉള്ളവയുമാണെന്ന് സുപ്രീം കോടതി. രാജ്യത്തെ എല്ലാ ബോർഡുകൾക്കും സമാനരീതിയിലുള്ള മൂല്യനിർണയം വേണമെന്ന് ആവശ്യപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു പരാമർശം.

'പ്ലസ്‌ ടു പരീക്ഷ മൂല്യനിർണയത്തിൽ ഏകീകൃത പദ്ധതിയിലേക്ക് പോകാനായി നിർദേശം സുപ്രീം കോടതി മുന്നോട്ട് വക്കുന്നില്ല. എല്ലാ സംസ്ഥാന ബോർഡുകളും വ്യത്യസ്‌തമാണ്. ഓരോ സംസ്ഥാനത്തിന്‍റെയും സ്‌കീമുകൾക്ക് അനുസരിച്ചാകും പ്ലസ്‌ടു മൂല്യനിർണയമെന്നും' സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.

ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ ഇന്ന് മുതൽ പത്ത് ദിവസത്തിനകം എല്ലാ സംസ്ഥാന ബോർഡുകളും മൂല്യനിർണയരീതി അറിയിക്കണമെന്നും ജൂൺ 31ഓടെ ഇന്‍റേണൽ മൂല്യനിർണയ ഫലം പ്രഖ്യാപിക്കണമെന്നും നിർദേശിച്ചു.

കൊവിഡ് സാഹചര്യത്തിൽ പ്ലസ്‌ടു പരീക്ഷകൾ റദ്ദാക്കണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും സമാന മൂല്യനിർണയ രീതിക്കായി നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനായ അനുഭ സഹായ്‌ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

READ MORE: പ്ലസ്ടു മൂല്യനിര്‍ണയത്തില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി

ആന്ധ്രാ പ്രദേശ് സർക്കാരിനോട് സുപ്രീം കോടതി

പ്ലസ്‌ ടു പരീക്ഷ നടത്താനുള്ള ആന്ധ്രാ പ്രദേശ് സർക്കാരിന്‍റെ തീരുമാനത്തെ സുപ്രീം കോടതി ചോദ്യം ചെയ്‌തു. ജൂലൈ അവസാന വാരത്തിലാണ് ആന്ധ്രാപ്രദേശിൽ പ്ലസ്‌ ടു പരീക്ഷകൾ നടത്തുവാൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷ ഹാളിൽ 15 മുതൽ 18 വരെ കുട്ടികളെ ഉൾപ്പെടുത്തി പരീക്ഷ നടത്തുമെന്ന സർക്കാർ തീരുമാനം എങ്ങനെ നടപ്പാക്കാൻ കഴിയുമെന്നും കോടതി ചോദിച്ചു.

പ്ലസ്‌ ടു പരീക്ഷ സുപ്രീം കോടതിയിൽ

സര്‍ക്കാര്‍ നിശ്ചയിച്ച പ്ലസ്‌ ടു മൂല്യനിർണയത്തിൽ തര്‍ക്കം ഉന്നയിക്കുന്ന വിദ്യാര്‍ഥികളുടെ സംശയം ദൂരീകരിക്കാൻ സംവിധാനമൊരുക്കണമെന്ന് സിബിഎസ്‌ഇ, സിഐഎസ്‌സിഇ ബോര്‍ഡുകളോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. അതേ സമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സ്വീകരിച്ച നടപടികളിൽ നിന്ന് പിന്നോട്ട് പോകുന്നുവെങ്കിൽ അതിനുള്ള കാരണങ്ങൾ ബോധിപ്പിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം സ്വീകരിച്ച നടപടികൾ ഈ വർഷവും തുടരാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

READ MORE: 12-ാം ക്ലാസ് പരീക്ഷ; കഴിഞ്ഞ വർഷത്തെ പോളിസി തുടരണമെന്ന് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.