ETV Bharat / bharat

പഞ്ചാബിൽ ശിവസേന മാർച്ചിനിടെ സംഘർഷം, ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

സംഭവത്തെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ താൻ ഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അറിയിച്ചു

clash pro khalistan elements patiala  shiv sena march against khalistan  ശിവസേന മാർച്ച് ഖാലിസ്ഥാൻ മൂർദാബാദ് മാർച്ച്  ശിവസേന നേതാവ് ഹരീഷ് സിംഗ്ല സംഘർഷം
പഞ്ചാബിൽ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾക്കെതിരെ ശിവസേനയുടെ മാർച്ചിനിടെ സംഘർഷം
author img

By

Published : Apr 29, 2022, 5:00 PM IST

Updated : Apr 29, 2022, 5:47 PM IST

പട്യാല (പഞ്ചാബ്): പട്യാലയിലെ കാളി ദേവി ക്ഷേത്രത്തിന് സമീപം സംഘർഷം. ആര്യസമാജ് ചൗക്കിൽ നിന്ന് ശിവസേന നേതാവ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിൽ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾക്കെതിരെ 'ഖാലിസ്ഥാൻ മൂർദാബാദ് മാർച്ച്' എന്ന പേരിൽ മാർച്ച് നടന്നിരുന്നു. ഇതിനെ സിഖ് സംഘടകൾ എതിർത്തിരുന്നു. മാർച്ച് പുരോഗമിക്കുന്നതിനിടെയാണ് സിഖ് സംഘടനകളും ശിവസേന പ്രവർത്തകരും ഏറ്റുമുട്ടിയത്.

പഞ്ചാബിൽ ശിവസേന മാർച്ചിനിടെ സംഘർഷം, ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ക്രമസമാധാനം നിലനിർത്താൻ പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചു. സംഭവത്തെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ താൻ ഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും പഞ്ചാബിന്‍റെ സമാധാനത്തിനും ഐക്യത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിന് അനുമതി ഇല്ലായിരുന്നുവെന്ന് പട്യാല ഡിഎസ്‌പി പറഞ്ഞു.

Last Updated : Apr 29, 2022, 5:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.