ETV Bharat / bharat

കാറില്‍ നിന്ന് പണവുമായി പിടിയിലായ എംഎല്‍എമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ എത്തിയ സംഘത്തെ തടഞ്ഞു; ഡല്‍ഹി പൊലീസിനെതിരെ രഹസ്യാന്വേഷണ വിഭാഗം - ഡല്‍ഹി പൊലീസ്

കാറിൽ നിന്ന് നോട്ടുകെട്ടുകളുമായി പിടികൂടിയ മൂന്ന് ജാർഖണ്ഡ് എംഎൽഎമാര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ എത്തിയ സംഘത്തെ ഡല്‍ഹി പൊലീസ് തടഞ്ഞുവെന്ന് ആരോപണവുമായി രഹസ്യാന്വേഷണ വിഭാഗം.

Jharkhand mlas cash seizure case  cid restrained delhi police  seizure cash case in Jharkhand  Jharkhand mlas  കാറില്‍ നിന്ന് പണവുമായി പിടിയിലായ എംഎൽഎമാര്‍  ജാർഖണ്ഡില്‍ പിടിയിലായ എംഎൽഎമാര്‍  പണം പിടിച്ചടുത്ത കേസ്  കാറില്‍ നിന്ന് പണം പിടിച്ചെടുത്ത കേസ്  രഹസ്യാന്വേഷണ വിഭാഗത്തെ പൊലീസ് തടഞ്ഞു  ഡല്‍ഹി പൊലീസ്  സിഐഡിയെ തടഞ്ഞ് പൊലീസ്
കാറില്‍ നിന്ന് പണവുമായി പിടിയിലായ എംഎല്‍എമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ എത്തിയ സംഘത്തെ തടഞ്ഞു; ഡല്‍ഹി പൊലീസിനെതിരെ രഹസ്യാന്വേഷണ വിഭാഗം
author img

By

Published : Aug 3, 2022, 1:28 PM IST

കൊല്‍ക്കത്ത: കാറിൽ നിന്ന് നോട്ടുകെട്ടുകളുമായി പിടികൂടിയ മൂന്ന് ജാർഖണ്ഡ് എംഎൽഎമാര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ എത്തിയ സംഘത്തെ ഡല്‍ഹി പൊലീസ് തടഞ്ഞുവെന്ന് ആരോപണവുമായി രഹസ്യാന്വേഷണ വിഭാഗം. പശ്ചിമ ബംഗാളിൽ വച്ച് ജൂലൈ 30നാണ് എംഎൽഎമാർ സഞ്ചരിച്ച കാറിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെടുത്തത്. ജംതാര എംഎൽഎ ഇർഫാൻ അൻസാരി, ഖിജ്‌രി എംഎൽഎ രാജേഷ് കച്ചാപ്പ്, കൊലെബിര എംഎൽഎ നമാൻ ബിക്‌സൽ കൊങ്കരി എന്നിവരെയാണ് 49 ലക്ഷം രൂപ കണ്ടെടുത്തതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇന്ന് (03.08.2022) പുലര്‍ച്ചെയാണ് കൂടുതല്‍ അന്വേഷണത്തിനായി പ്രതികളുടെ സ്വത്തുവകകളില്‍ പരിശോധന നടത്താന്‍ രഹസ്യാന്വേഷണ വിഭാഗം എത്തിയത്. കോടതി ഉത്തരവ് പ്രകാരം അന്വേഷണത്തിനായി എത്തിയ സംഘത്തെ ഡല്‍ഹി പൊലീസ് തടയുകയായിരുന്നു എന്നാണ് ആരോപണം. തങ്ങളെ തടഞ്ഞത് നിയമ നടപടിക്ക് എതിരാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

ഹലാവ പണമിടപാട് വഴി ഒരു ബിസിനസുകാരന്‍റെ പക്കല്‍ നിന്നുമാണ് ഇവര്‍ക്ക് പണം ലഭിച്ചത് എന്ന സൂചനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം(02.08.2022) രഹസ്യന്വേഷണ വിഭാഗം ബിസിനസുകാരന്‍റെ ഓഫിസിനുള്ളില്‍ റെയ്‌ഡ്‌ നടത്തിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കൊല്‍ക്കത്തയിലെ ലാല്‍ബസറില്‍ താമസിക്കുന്ന മഹേന്ദ്ര അഗര്‍വാളാണെന്നും വിവിധ ബാങ്ക് പാസ്‌ബുക്കുകളിലൂടെ മൂന്ന് ലക്ഷം രൂപയും 250 വെള്ളി നാണയവും വെളുപ്പിച്ചു എന്നും കണ്ടെത്തി. മൂന്ന് എംഎല്‍എമാരെ അറസ്റ്റ് ചെയ്‌തു എന്നറിഞ്ഞപ്പോള്‍ ഇയാള്‍ നാടുവിട്ടു.

ALSO READ: കാറിൽ നിന്ന് പണവുമായി പിടിയിലായി; മൂന്ന് ജാർഖണ്ഡ് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്‌ത് കോണ്‍ഗ്രസ്

അതേസമയം ഇഡി പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തുകൊണ്ട് ജാർഖണ്ഡിലെ സർക്കാരിനെ വീഴ്‌ത്താനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്ന് ജാർഖണ്ഡിന്‍റെ എഐസിസി ചുമതലയുള്ള അവിനാഷ് പാണ്ഡെ ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അഴിമതി നടത്തുകയും അത് കണ്ടുപിടിക്കുമ്പോള്‍ രക്ഷപ്പെടാനും നടത്തുന്ന തന്ത്രമാണ് ഇതെന്ന് ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് ബിജെപി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.