ഉധംപൂർ: പരിശീലന പറക്കലിനിടെ സൈനിക ഹെലിക്കോപ്‌റ്റർ ഇടിച്ചിറക്കിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രണ്ട് പൈലറ്റുമാർ മരിച്ചു. ജമ്മു കശ്‌മീരിലെ ഉധംപൂർ ജില്ലയില്‍ ശിവ് ഘർ ധർ പ്രദേശത്ത് ചൊവ്വാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്.
ഇന്ത്യൻ സൈന്യത്തിന്‍റെ ചീറ്റ ഹെലിക്കോപ്‌റ്റർ പാനിപ്പത്ത് പ്രദേശത്ത് പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് അടിയന്തരമായി ഇടിച്ചിറക്കിയത്. അപകടത്തില്‍ രണ്ട് പൈലറ്റുമാർക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പക്ഷേ മരണം സംഭവിക്കുകയായിരുന്നു എന്ന് സൈന്യം വിശദീകരിച്ചു.
അതിശക്തമായ മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയുമാണ് അപകട കാരണമെന്ന് ഉധംപൂർ റേഞ്ച് ഡിഐജി സുലെമാൻ ചൗധരി പറഞ്ഞു.