അമരാവതി: ആന്ധ്രാപ്രദേശില്‍ റെയില്‍വേ സുരക്ഷ സേനാംഗം മരിച്ച നിലയില്‍. റെണിഗുണ്ട റെയില്‍വേയില്‍ ജോലി ചെയ്‌തിരുന്ന ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ആനന്ദ് റാവു എന്നയാളാണ് മരിച്ചത്.
ഞായറാഴ്‌ച പുലര്‍ച്ചെ 4.20 ഓടെയാണ് സംഭവം. ശനിയാഴ്‌ച ആര്‍മര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആനന്ദ് റാവു സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ല.
Also read: പട്ടാപ്പകൽ കടയിൽ മോഷണം: യുവാവ് പിടിയിൽ
പുലര്‍ച്ചെ സുരക്ഷ ജീവനക്കാരന്‍ ശബ്ദം കേട്ട് ആര്‍പിഎസ്എഫ് ഇന്‍സ്‌പെക്‌ടറെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.