ETV Bharat / bharat

വ്യാജ വിസ കേസ് : അറസ്റ്റിൽ നിന്ന് കാർത്തി ചിദംബരത്തിന് ഇടക്കാല സംരക്ഷണം - അറസ്റ്റിൽ നിന്നും കാർത്തി ചിദംബരത്തിന് ഇടക്കാല സംരക്ഷണം

ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് കാർത്തി ചിദംബരത്തിന് മെയ് 30 വരെ അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകിയത്

chinese Visa scam Karti Chidambaram arrest  Court grants interim protection from arrest to Karti Chidambaram  Karti Chidambaram money laundering case  ചൈനീസ് വ്യാജ വിസ കേസ്  അറസ്റ്റിൽ നിന്നും കാർത്തി ചിദംബരത്തിന് ഇടക്കാല സംരക്ഷണം  കാർത്തി ചിദംബരം ഡൽഹി കോടതി അറസ്റ്റ്
വ്യാജ വിസ കേസ്; അറസ്റ്റിൽ നിന്നും കാർത്തി ചിദംബരത്തിന് ഇടക്കാല സംരക്ഷണം
author img

By

Published : May 26, 2022, 5:45 PM IST

ന്യൂഡൽഹി : ചൈനീസ് പൗരന്മാർക്ക് അനധികൃതമായി വിസ നൽകാൻ ഇടപെട്ടെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്‍റെ അറസ്റ്റ് തടഞ്ഞ് ഡൽഹി കോടതി. പ്രത്യേക സിബിഐ കോടതിയാണ് മെയ് 30 വരെ അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം നൽകിയത്. കാർത്തി ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സ്‌പെഷ്യൽ ജഡ്‌ജി എം.കെ നാഗ്‌പാൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് നോട്ടിസ് അയച്ചു.

2011ൽ എംപിയുടെ പിതാവ് പി.ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിൽ കാർത്തി ചിദംബരത്തിനെതിരെ ഇഡി അടുത്തിടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കാർത്തി ചിദംബരത്തെ കൂടാതെ ഭാസ്‌കര രാമൻ, വികാസ് മഖാരിയ എന്നിവരുൾപ്പടെ മറ്റ് നാല് പേരും കേസിൽ പ്രതികളാണ്.

Also Read: കാർത്തി ചിദംബരത്തിന്‍റെ വസതികളിലും ഓഫിസുകളിലും സിബിഐ റെയ്‌ഡ്

പഞ്ചാബിലെ മാനസയിലെ താപ വൈദ്യുതി നിലയത്തിന്‍റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ചൈനയിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർക്ക് വിസ നൽകാനും നിലവിലുള്ളവർക്ക് വിസ നീട്ടാനും കരാർ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. എന്നാൽ ഇതിൽ തടസം നേരിട്ടതോടെ കാർത്തി ചിദംബരം വഴി ഇടപെടലിന് കമ്പനി നീക്കം നടത്തി. ഇതിനായി 50 ലക്ഷം രൂപ കാർത്തിക്ക് നൽകിയെന്നാണ് സിബിഐ പറയുന്നത്. ഒരു മാസത്തിനുള്ളിൽ 263 പേർക്ക് വിസയും ലഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.