ETV Bharat / bharat

എട്ട് മാസത്തിനിടെ കാണാതായത് 5,958 കുട്ടികൾ; കണ്ടെത്താൻ ശ്രമമെന്ന് ബിഹാർ പൊലീസ് - ശിശുക്കടത്ത്

children missing case in Bihar | ബിഹാറിൽ എട്ട് മാസത്തിനിടെ കാണാതായത് 5,958 കുട്ടികളെ. കാണാതായവരിൽ ഭൂരിഭാഗവും രാജ്യാന്തര ശിശുക്കടത്ത് സംഘങ്ങള്‍ സജീവമായ സീമാഞ്ചല്‍ മേഖലയില്‍ നിന്ന്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Bihar  Seemanchal  ബീഹാർ  children missing case  missing case  crime news  Seemanchal NEWS  Seemanchal news  സീമാഞ്ചൽ  മിസ്സിങ് കോസ്  child trafficking  തട്ടിക്കൊണ്ടുപോകൽ  പൊലീസ്
Bihar children go missing in eight months
author img

By ETV Bharat Kerala Team

Published : Nov 7, 2023, 12:10 PM IST

പട്‌ന : ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ ബിഹാറില്‍ 5,958 കുട്ടികളെ കാണാതായെന്ന് റിപ്പോർട്ട്. ( children missing in Bihar) ദുരൂഹ സാഹചര്യത്തിൽ കാണാതായ കുട്ടികളിൽ 85 ശതമാനം പെൺകുട്ടികളാണെന്നതും സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കാണാതായ കുട്ടികളിൽ കേവലം 2,799 പേരെ മാത്രമാണ് ഇതുവരെ കണ്ടെത്താനായതെന്ന് ബിഹാർ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്രസിങ് ഗാങ്വര്‍ പറഞ്ഞു.

3,145 കുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ബിഹാർ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്രസിങ് വ്യക്തമാക്കി. എല്ലാമാസവും പതിനഞ്ചിനും പതിനാറിനും പൊലീസ് ഉദ്യോഗസ്ഥര്‍ കാണാതായ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും മാതാപിതാക്കളില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാണാതായ പെണ്‍കുട്ടികളില്‍ മിക്കവരെയും വില്‍ക്കുകയും ഡല്‍ഹിയിലെയും മുംബൈയിലെയും ചുവന്ന തെരുവുകളിലേക്ക് എത്തിക്കുകയും ചെയ്തുവെന്നും ചിലര്‍ പറയുന്നു. ആണ്‍കുട്ടികളെ വീട്ടുവേലയ്ക്കും മറ്റ് തൊഴിലുകള്‍ക്കുമായി നിയോഗിച്ചിരിക്കാമെന്നും ഇവര്‍ കരുതുന്നു. trackthemissingchild.gov.in എന്ന വെബ്സൈറ്റ് കാണാതായ കുട്ടികളുടെയും തട്ടിക്കൊണ്ടുപോയവരുടെയും കണ്ടെത്തിയവരുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിഹാറിലെ കുറ്റാന്വേഷണ വിഭാഗം കാണാതായ കുട്ടികളെ തിരിച്ചറിയാനും അവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള ശ്രമത്തിലാണ്. കാണാതായ കുട്ടികളില്‍ 5117 പേരും പെണ്‍കുട്ടികളാണ്. 841 പേർ ആണ്‍കുട്ടികളും. രക്ഷപ്പെടുത്തിയ 2,799 കുട്ടികളില്‍ 2416 പേരും പെണ്‍കുട്ടികളാണ്. 383 ആണ്‍കുട്ടികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ചൈല്‍ഡ് ഇന്ത്യാ ഫൗണ്ടേഷനും കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയവും കുട്ടികളുടെ സുരക്ഷിതത്വത്തിനായി വേണ്ട സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും എഡിജി പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ 1098 എന്ന നമ്പറിലേക്ക് വിളിച്ച് സേവനം തേടണമെന്നും ഇവര്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി എല്ലാ ജില്ലകളിലും ജില്ല കലക്‌ടറുടെ നേതൃത്വത്തില്‍ ഒരു ശിശു ഉപദേശക സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ആ സ്റ്റേഷന്‍ മേധാവി എക്‌സ് ഒഫിഷ്യോ ജുവനൈല്‍ വെല്‍ഫെയര്‍ ഓഫീസറായും പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ക്ഷേമത്തിനായി, സ്റ്റേഷന്‍ മേധാവിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ജുവനൈല്‍ വെല്‍ഫയര്‍ ഓഫീസറുടെ ചുമതല വഹിക്കും.

രാജ്യാന്തര ശിശുക്കടത്ത് സംഘങ്ങള്‍ സജീവമായ സീമാഞ്ചല്‍ മേഖലയില്‍ നിന്നാണ് കുട്ടികളില്‍ അധികം പേരെയും കാണാതായിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. (most of the children are missing from Seemanchal region) കാണാതായ കുട്ടികളില്‍ 65 ശതമാനവും ഇവിടെ നിന്നുള്ളവരാണ്. ദാരിദ്ര്യവും നിരക്ഷരതയും അവബോധമില്ലായ്‌മയും മൂലം നിരപരാധികളായ കുട്ടികളെ തങ്ങളുടെ വലയില്‍ വീഴ്ത്താന്‍ കുട്ടിക്കടത്തുകാര്‍ക്ക് നിഷ്പ്രയാസം സാധിക്കുന്നുവെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.