ETV Bharat / bharat

80 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ ഒന്നരവയസുകാരിയെ രക്ഷപ്പെടുത്തി

author img

By

Published : Dec 17, 2021, 10:52 AM IST

മധ്യപ്രദേശിൽ ഒന്നരവയസ് പ്രായമുള്ള ദിവ്യാൻഷി എന്ന പെൺകുട്ടിയാണ് 80 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. തുടർന്ന് പൊലീസിന്‍റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

Toddler rescued from deep borewell in Madhya Pradesh  child fallen into 80 feet deep borewell Chhatarpur  ഛത്തർപൂർ കുഴൽക്കിണറിൽ ഒന്നരവയസുകാരി കുടുങ്ങി  കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി  80 അടി താഴ്ചയുള്ള കുഴൽക്കിണർ
80 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുടുങ്ങിയ ഒന്നരവയസുകാരിയെ രക്ഷപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിൽ 80 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ഒന്നരവയസുകാരിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഒന്നരവയസ് പ്രായമുള്ള ദിവ്യാൻഷി എന്ന പെൺകുട്ടിയാണ് വ്യാഴാഴ്ച അപകടത്തിൽപ്പെട്ടത്. തുടർന്ന് പൊലീസിന്‍റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ വെള്ളിയാഴ്ച കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും ഛത്തർപൂർ ജില്ലാ കലക്ടർ ട്വിറ്ററിൽ കുറിച്ചു.

ALSO READ:ബലാത്സംഗം തടയാൻ കഴിയുന്നില്ലേ, എങ്കില്‍ ആസ്വദിച്ചോളൂ: പ്രസ്താവനയുമായി കോണ്‍ഗ്രസ് എം.എല്‍.എ

ഛത്തർപൂർ ജില്ലയിലെ നൗഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അമ്മയോടൊപ്പം വയലിൽ പോയ കുട്ടി കളിക്കുന്നതിനിടെ കുഴൽക്കിണറിനുള്ളിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വയലിലെ പണി കഴിഞ്ഞ് കുട്ടിയുടെ അമ്മ മകളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് കുഴൽക്കിണറിൽ നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കുട്ടി കുടുങ്ങിക്കിടക്കുന്നതായി മനസിലാക്കിയത്. തുടർന്ന് അമ്മയുടെ ഒച്ച കേട്ട് സമീപത്തുള്ളവർ ഓടിക്കൂടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തുടർന്ന് ലോക്കൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി തുടർപ്രവർത്തനങ്ങൾ നടത്തി. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.