ETV Bharat / bharat

Child Murder| ചികിത്സ തേടിയെത്തിയ 14 കാരന്‍റെ കൊലപാതകം; വൈദ്യ ചികിത്സ നടത്തുന്ന സ്‌ത്രീയും 3 ആണ്‍മക്കളും പിടിയില്‍ - അംഗുൽ

ഒഡിഷയിലെ അംഗുൽ ജില്ലയിലെ സുബർണാപൂർ ഗ്രാമത്തിലാണ് സംഭവം

Child Murder  traditional healer and sons arrested  traditional healer  Odisha  boy who approached for medical help murdered  ചികിത്സ തേടിയെത്തിയ 14 കാരന്‍റെ കൊലപാതകം  14 കാരന്‍റെ കൊലപാതകം  കൊലപാതകം  വൈദ്യ ചികിത്സ നടത്തുന്ന സ്‌ത്രീ  സ്‌ത്രീയും മൂന്ന് ആണ്‍മക്കളും പിടിയില്‍  ഒഡിഷ  അംഗുൽ  ഭുവനേശ്വർ
ചികിത്സ തേടിയെത്തിയ 14 കാരന്‍റെ കൊലപാതകം; വൈദ്യ ചികിത്സ നടത്തുന്ന സ്‌ത്രീയും മൂന്ന് ആണ്‍മക്കളും പിടിയില്‍
author img

By

Published : Jul 31, 2023, 6:24 PM IST

ഭുവനേശ്വർ (ഒഡിഷ): 14 വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പരമ്പരാഗത വൈദ്യ ചികിത്സ നടത്തുന്ന സ്‌ത്രീയും മൂന്ന് ആണ്‍മക്കളും പിടിയില്‍. അംഗുൽ ജില്ലയിലെ സുബർണാപൂർ ഗ്രാമത്തിലെ കിയാകട പൊലീസ് സ്‌റ്റേഷന് സമീപം താമസിച്ചിരുന്ന സഞ്ചിത് ബിസ്വാളിനെ (14) കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇവര്‍ അറസ്‌റ്റിലായത്. വൈദ്യ ചികിത്സ നടത്തിവന്നിരുന്ന റിതാഞ്ജലി ബാഗ്, അവരുടെ മൂന്ന് ആൺമക്കളായ ദിബ്യരഞ്ജൻ, സൗമ്യരഞ്ജൻ, ജ്യോതിരഞ്ജൻ എന്നിവരാണ് പൊലീസ് പിടിയിലായിട്ടുള്ളത്.

സംഭവത്തെക്കുറിച്ച് പ്രദേശവാസികള്‍ പറയുന്നതിങ്ങനെ: സഞ്ചിത് ബിസ്വാളിന് അസുഖമായതിനെ തുടര്‍ന്ന് മാതാവ് ബസന്തി, ജൂലൈ 22 ന് റിതാഞ്ജലി ബാഗ് നടത്തുന്ന മംഗള ദേവിയുടെ പ്രത്യേക ആരാധനാലയമായ മംഗള കോതിയില്‍ കുട്ടിയുമായെത്തി. അന്ന് രാത്രി മാതാവിനും കുട്ടിക്കും ഇവര്‍ ഉറങ്ങാന്‍ വെവ്വേറെ സൗകര്യമാണ് ഒരുക്കിയിരുന്നത്. എന്നാല്‍ പിറ്റേന്ന് പകല്‍ കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് എവിടെയും കണ്ടെത്താതെ വന്നതോടെ ഇവര്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജൂലൈ 24 ന് കേസും എടുത്തു.

കൊലപാതകം പുറംലോകമറിയുന്നത് ഇങ്ങനെ: മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം ജൂലൈ 28 ന് ബറൂണി വനമേഖലയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ സഞ്ചിത്തിന്‍റെ മൃതദേഹം കണ്ടെടുത്തു. ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിക്കുകയും ഇതിന്‍റെ ഭാഗമായി പൊലീസ് വാഹനം കത്തിക്കുകയും ചെയ്‌തു. മാത്രമല്ല, കിയാകട -അത്തമല്ലിക് റോഡും കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് ഉപരോധിച്ചു. തുടര്‍ന്ന് സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിക്കുന്നത്. ഇതിനിടെ കുട്ടിയുടെ മൃതദേഹം പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയും മംഗള കോതി അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്‌തു.

Also Read: Psycho Killer Telangana | മദ്യവും മയക്കുമരുന്നും വേണം; പണത്തിനായി കൊലപ്പെടുത്തിയത് 8 പേരെ, തെലങ്കാനയില്‍ സൈക്കോ കില്ലര്‍ അറസ്റ്റില്‍

പൊലീസ് വിശദീകരണം: കേസില്‍ തങ്ങള്‍ റിതാഞ്ജലി ബാഗ് എന്ന സ്‌ത്രീയെയും അവരുടെ മൂന്ന് മക്കളെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അറസ്‌റ്റിലായവര്‍ ഭാഗികമായി കുറ്റം സമ്മതിച്ചിട്ടുമുണ്ട്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനും ശാസ്‌ത്രീയ പരിശോധന റിപ്പോർട്ടിനുമായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് അംഗുൽ എസ്‌പി സുധാൻസു ശേഖർ മിശ്ര പറഞ്ഞു. കൊലപാതകക്കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കേസില്‍ നരബലിയുടെ സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും എസ്‌പി പ്രതികരിച്ചു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും പരിക്കിന്‍റെ വിശദാംശങ്ങളും വിശകലനം ചെയ്ത ശേഷം ഡോക്‌ടർമാരും മരണത്തിന്‍റെ കാരണവും സമയവും പരിശോധിച്ച ശേഷം നിർണായക അഭിപ്രായവും നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: New Delhi Murder | കോളജ് വിദ്യാര്‍ഥിനിയെ തലയ്‌ക്ക് അടിച്ചുകൊന്ന യുവാവ് പിടിയില്‍; ക്രൂരത വിവാഹാഭ്യര്‍ഥന നിരസിച്ചതിന്

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.