ETV Bharat / bharat

ക്വാറിയില്‍ സ്‌ഫോടനം, പൊട്ടിത്തെറിച്ച പാറക്കഷ്‌ണം ഇടിച്ച് കൗമാരക്കാരി മരിച്ചു

ഛത്തീസ്‌ഗഡിലെ ജഷ്‌പൂര്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ഈ അപകടത്തിന് പിന്നാലെ പാറക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സ്ഥലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.

chhattisgarh  teen girl died being hit by a stone  chhattisgarh quarry blast teen girl death  ഛത്തീസ്‌ഡഡില്‍ കൗമാരക്കാരി മരിച്ചു  ക്വാറിയിലെ സ്‌ഫോടനത്തിനിടെ കൗമാരക്കാരി മരിച്ചു  ജഷ്‌പൂര്‍  കൗമാരക്കാരി മരിച്ചു
Chhattisgarh Teen girl died
author img

By

Published : Feb 16, 2023, 9:27 AM IST

ജഷ്‌പൂര്‍: ക്വാറിയിലെ സ്‌ഫോടനത്തിനിടെ തെറിച്ചുപോയ പാറക്കഷ്‌ണം ഇടിച്ച് കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഛത്തീസ്‌ഗഡിലെ ജഷ്‌പൂര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. അപകടത്തിന് പിന്നാലെ പാറമട അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം, അപകടത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജഷ്‌പൂര്‍ എസ്‌പി ഡി രവിശങ്കര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തരവാദികള്‍ ആരാണെങ്കിലും അവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാറമടയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവില്‍ ഈ പ്രദേശത്തുള്ളത്. ഈ പശ്ചാത്തലത്തില്‍, സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ സ്ഥലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബറില്‍ ആദ്യം ഗുജറാത്ത് കച്ചിലെ ഖവ്‌ദ എന്ന പ്രദേശത്തെ ക്വാറിയില്‍ പാറ ദേഹത്ത് വീണ് ഒരു തൊഴിലാളി മരണപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ മറ്റ് നാല് പേര്‍ക്കും അന്ന് പരിക്കേറ്റിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.