ചെന്നൈ: അടുത്ത രണ്ട് ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന മുന്നറിയിപ്പും കഴിഞ്ഞ ദിവസം പെയ്‌ത അതി ശക്തമായ മഴയും കണക്കിലെടുത്ത് ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രി സ്‌റ്റാലിൻ തന്‍റെ മണ്ഡലമായ കൊളന്തൂർ, സെൽവി നഗർ, പെരുമാൾ പേട്ട എന്നിവയുൾപ്പെടെ മഴ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
ALSO READ: ലഗേജുമായി ബസ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു; പെരുവഴിയിലായി 65 അതിഥി തൊഴിലാളികള്‍
സേനകള്‍ സുസജ്ജം
ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവര്‍ രക്ഷാപ്രവർത്തനങ്ങളിൽ ഏകോപനത്തോടെ പ്രവർത്തിക്കുന്നുണ്ട്. 160 ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ജനങ്ങൾ ക്യാമ്പുകളിൽ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി സ്‌റ്റാലിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആളുകൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവർക്ക് 1070 എന്ന നമ്പറിൽ സ്‌റ്റേറ്റ് കൺട്രോൾ റൂം ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം.
എഐഎഡിഎംകെ ഭരണത്തിൽ ചെമ്പരമ്പാക്കത്ത് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. അതിലേക്ക് ഇപ്പോൾ പോകാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ തന്‍റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ജില്ലാ കലക്‌ടർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സ്‌റ്റാലിൻ പറഞ്ഞു.
ALSO READ: പരസ്‌പരം ചാണകം വാരിയെറിഞ്ഞ് ആഘോഷം; 'ഗോറൈഹബ്ബ' ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ
ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തു
ചെന്നൈയിൽ 50,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തിട്ടുണ്ടെന്നും ഇത് തുടരുമെന്നും സ്‌റ്റാലിൻ പറഞ്ഞു. കൂടാതെ ചെന്നൈയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നവരോട് യാത്ര രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റിവയ്ക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.