ETV Bharat / bharat

Chengalpattu Encounter: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു

author img

By

Published : Jan 7, 2022, 10:22 AM IST

Updated : Jan 7, 2022, 1:51 PM IST

പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു  തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികള്‍ കൊല്ലപ്പെട്ടു  latest national news  Chengalpattu Encounter
ചെങ്കൽപ്പേട്ട്

10:10 January 07

ചെങ്കൽപ്പേട്ട് ടൗണ്‍ സ്റ്റേഷൻ പരിധിയിലാണ് സംഭവം

തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു. ദിനേശ്, മൊയ്‌തീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ചെങ്കൽപ്പേട്ട് ടൗണ്‍ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികള്‍ രക്ഷപെടാൻ ശ്രമിച്ചപ്പോള്‍ വെടിവെച്ചെതാണെന്നാണ് പൊലീസ് വിശദീകരണം.

കഴിഞ്ഞ ദിവസം നഗരത്തിൽ ആക്രമണം അഴിച്ചുവിട്ട പ്രതികള്‍ രണ്ട് പേരേ കൊലപ്പെടുത്തിയിരുന്നു. കാർത്തിക്, മഹേഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. ഇരുചക്രവാഹനത്തിൽ പിന്തുടർന്ന ശേഷം ഗ്രനേഡ് എറിയുകയും തുടർന്ന് കത്തികൊണ്ട് കാർത്തിക്കിനെ കുത്തിക്കൊല്ലുകയുമാണ് ചെയ്‌തത്.

ഇതിന് ശേഷമാണ് ചെങ്കൽപ്പേട്ട് സ്വദേശി മഹേഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. വീട്ടിൽ കയറി വെടിവെച്ച് കൊല്ലുകയായിരുന്നു. ജനവാസം കൂടുതലുള്ള മേഖലയിൽ പട്ടാപ്പകൽ രണ്ട് കൊലപാതകങ്ങൾ നടന്നത് പ്രദേശത്ത് വലിയ ആശങ്കകള്‍ സൃഷ്‌ടിച്ചിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് ദിനേശ്, മൊഹിദീൻ എന്നീ രണ്ടു പേരെകൂടി പൊലീസ് അറസ്‌റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. കൂടുതൽ ആളുകള്‍ കേസുമായി ബന്ധപ്പെട്ട് ഒളിവിലുണ്ടന്നാണ് പൊലീസ് നൽകുന്ന വിവരം.

ALSO READ നീറ്റ് പിജി; ഒബിസി സംവരണം ശരിവച്ച് സുപ്രീകോടതി

Last Updated : Jan 7, 2022, 1:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.