കാഠ്‌മണ്ഡു: ചാള്‍സ് ശോഭരാജിന്‍റെ മോചനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹത്തിന് മതിയായ ആരോഗ്യ പരിരക്ഷ നല്‍കുമെന്നും ഭാര്യ നിഹിത ബിശ്വാസ്. ചാള്‍സ് ശോഭരാജിന്‍റെ മോചനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നിഹിത.
-
Nepal | We're trying to send him back to his family in France by evening for security reasons. After heart surgery, he had some issues. He might need another surgery. Health & family are priorities for him now: Nihita Biswas, Charles Sobhraj's wife, on his release from jail pic.twitter.com/KGtblEjl9s
— ANI (@ANI) December 23, 2022 " class="align-text-top noRightClick twitterSection" data="
">Nepal | We're trying to send him back to his family in France by evening for security reasons. After heart surgery, he had some issues. He might need another surgery. Health & family are priorities for him now: Nihita Biswas, Charles Sobhraj's wife, on his release from jail pic.twitter.com/KGtblEjl9s
— ANI (@ANI) December 23, 2022Nepal | We're trying to send him back to his family in France by evening for security reasons. After heart surgery, he had some issues. He might need another surgery. Health & family are priorities for him now: Nihita Biswas, Charles Sobhraj's wife, on his release from jail pic.twitter.com/KGtblEjl9s
— ANI (@ANI) December 23, 2022
'സുരക്ഷ കാരണങ്ങളാല്‍ ഞങ്ങള്‍ അദ്ദേഹത്തെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകും. ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തിന് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മറ്റൊരു ശസ്‌ത്രക്രിയ കൂടി അദ്ദേഹത്തിന് ആവശ്യമായി വന്നേക്കാം. ആരോഗ്യവും കുടുംബവും ആണ് അദ്ദേഹത്തിന് ഇപ്പോള്‍ പ്രധാനം', നിഹിത ബിശ്വാസ് പറഞ്ഞു.
സീരിയല്‍ കില്ലറായിരുന്ന ചാള്‍സ് ശോഭരാജിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് നേപ്പാളിലെ ജയിലില്‍ നിന്ന് ഇന്നാണ് (23.12.22) മോചിപ്പിച്ചത്. ചാള്‍സിനെ ഇന്നലെ മോചിപ്പിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നതിനാല്‍ മോചനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ശിക്ഷയുടെ 95 ശതമാനവും ഇതിനകം പൂർത്തിയാക്കിയതിനാൽ 78 കാരനായ അദ്ദേഹത്തെ വെറുതെ വിട്ടുകൊണ്ട് നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. ജയിലില്‍ നിന്ന് മോചിപ്പിച്ച ചാള്‍സ് ശോഭരാജിനെ എമിഗ്രേഷന്‍ വകുപ്പിന് കൈമാറി.
Also Read: ഒരു കഥ സൊല്ലൊട്ടുമാ... ചാൾസ് ശോഭരാജ് വീണ്ടും വരുമ്പോൾ...
യാത്ര രേഖകള്‍ ശരിയാക്കി ഫ്രാന്‍സിലേക്ക് കടക്കുന്ന ചാള്‍സിന് നേപ്പാളിലേക്കുള്ള പ്രവേശനം നിഷേധിച്ചിട്ടുണ്ട്. 2017 ല്‍ ഹൃദയ ശസ്‌ത്രക്രിയക്ക് വിധേയനായ കാഠ്‌മണ്ഡുവിലെ ഗംഗലാല്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ അനുവദിക്കണമെന്ന് ചാള്‍സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
1972നും 76നും ഇടയില്‍ 24 ഓളം കൊലപാതകങ്ങളാണ് ഫ്രഞ്ച് പൗരനായ ചാള്‍സ് ശോഭരാജ് നടത്തിയത്. കൊല്ലപ്പെട്ടവരുടെ പണവും പാസ്‌പോര്‍ട്ടും കൈക്കലാക്കി യാത്ര ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. 1976 മുതല്‍ 97 വരെ ഇന്ത്യയില്‍ ജയിലിലായിരുന്ന ചാള്‍സ് ജയില്‍ മോചിതനായ ശേഷം പാരീസിലേക്ക് മടങ്ങിയിരുന്നു.
2003ല്‍ നേപ്പാളിലെത്തി അവിടെ വച്ച് രണ്ട് അമേരിക്കന്‍ വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയതിന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുകയായിരുന്നു. ജസ്റ്റിസുമാരായ പ്രധാന്‍ മല്ല, തിലക് പ്രസാദ് ശ്രേഷ്‌ഠ എന്നിവരടങ്ങിയ ബെഞ്ചാണ് ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.