ETV Bharat / bharat

സ്റ്റാഫ് സെലക്ഷൻ ബോർഡ് അഴിമതിയിൽ 19 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

അരുണാചൽ പ്രദേശ് സ്റ്റാഫ് സെലക്ഷൻ ബോർഡ് അഴിമതിയിൽ 19 പേർക്കെതിരെ 800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

സ്റ്റാഫ് സെലക്ഷൻ ബോർഡ്  അരുണാചൽ പ്രദേശ്  എസ്‌.ഐ.സി  Chargesheet against 19 in cash-for-job scam  Arunachal
സ്റ്റാഫ് സെലക്ഷൻ ബോർഡ് അഴിമതിയിൽ 19 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
author img

By

Published : Nov 24, 2020, 8:22 AM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശ് സ്റ്റാഫ് സെലക്ഷൻ ബോർഡ് അഴിമതിയിൽ 19 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അരുണാചൽ പ്രദേശ് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘമാണ് യുപിയയിലെ സ്പെഷ്യൽ ജഡ്‌ജിയുടെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 19 പേർക്കെതിരെ 800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് എം. ഹർഷ് വർധൻ പറഞ്ഞു.

അരുണാചൽ പ്രദേശ് സ്റ്റാഫ് സെലക്ഷൻ ബോർഡിൻ്റെ അണ്ടർ സെക്രട്ടറിയായിരുന്ന പ്രധാന പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. എസ്‌.ഐ.സി പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് കൂടുതൽ ഡാറ്റ വീണ്ടെടുക്കേണ്ടതിനാൽ അനുബന്ധ ചാർജ് ഷീറ്റ് ഉടൻ ഫയൽ ചെയ്യും. കൂടുതൽ എ.പി.‌എസ്‌.എ.സ്ബി സ്ഥാനാർഥികൾക്ക് നേരെയും അന്വേഷണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.

നൈപുണ്യ പരീക്ഷയിൽ കൃത്രിമം കാണിച്ചതിലാണ് നടപടി. അപ്പർ, ലോവർ ഡിവിഷൻ ക്ലാർക്കുകളുടെ നിയമനത്തിൽ ക്രിത്രിമം നടന്നതായി ഫെബ്രുവരിയിൽ രണ്ട് വ്യത്യസ്‌ത കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.