ETV Bharat / bharat

Bihar Man Filed RTI Application On Climate Change: ദൈവത്തോട് ചോദിക്കൂ; കാലവസ്ഥ വ്യതിയാനത്തെക്കുറിച്ച് വിചിത്ര വിവരവകാശ അപേക്ഷ നൽകി ബിഹാർ സ്വദേശി - മൺസൂൺ കാലത്തെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷം

Change In Weather Conditions മൺസൂൺ കാലത്തെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷത്തിൽ മടുത്ത ബിഹാറിലെ ദർഭംഗ ജില്ലയിൽ നിന്നുള്ള രാജ്‌കുമാർ ഝാ ആണ് വിവരവകാശ നിയമപ്രകാരം ഭൗമശാസ്‌ത്ര മന്ത്രാലയത്തിൽ നിന്ന് മറുപടി തേടിയത്.

Right to Information Act 2005  Change In Weather Conditions  Bihar Man Filed RTI Application On Climate Change  Change In Weather Conditions Bihar RTI Applicant  RTI Applicant Seeks Query From Ministry Making God  Query From Ministry Making God As Respondent  RTI  Bihar Man  Bihar Man Filed RTI Application  Chandrayaan 3  Ministry of Earth Sciences  ദൈവത്തോട് ചോദിക്കൂ എന്നോട് പറയൂ  വിവരവകാശ അപേക്ഷ നൽകി ബിഹാർ സ്വദേശി  കാലവസ്ഥ വ്യതിയാനത്തെക്കുറിച്ച് വിവരവകാശ അപേക്ഷ  വിചിത്രമായ വിവരവകാശ അപേക്ഷ  ദർഭംഗ  ഭൗമശാസ്‌ത്ര മന്ത്രാലയത്തിൽ  ആക്‌ടിവിസ്‌റ്റായ രാജ്‌കുമാർ ഝാ  വിവരാവകാശ അപേക്ഷയിൽ  ദൈവത്തോട് ഉപദേശം തേടാൻ  ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3  ചന്ദ്രയാൻ 3  ഐഎസ്ആർഒ  അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഗവൺമെന്‍റ്‌  ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയതിന് ശേഷം  മൺസൂൺ സീസണിൽ മഴ ലഭിക്കുമെന്നാണ്  ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിരുന്നു  കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിട്ടുണ്ടോ  പ്രഗ്യാൻ റോവറിലെ ഉപകരണങ്ങൾ  കാലവസ്ഥ വ്യതിയാനത്തെക്കുറിച്ച് വിവരവകാശം  ഝായുടെ വിവരാവകാശ അപേക്ഷ  പ്രദേശം മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നില്ല  വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ  കാലാവസ്ഥ ചൂടുള്ളതും ഈർപ്പമുള്ളതുമാണ്  ചാന്ദ്ര ദൗത്യം പ്രകൃതിയെ നശിപ്പിക്കാൻ ഇടയാക്കുമോ  വിവരാവകാശ ചോദ്യം രാഷ്‌ട്രീയ വൃത്തങ്ങളിൽ  ഗൗര ബൗറാം ബ്ലോക്കിന് കീഴിലുള്ള മഹുവാർ ഗ്രാമം  മൺസൂൺ കാലത്തെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷം  ഭൗമശാസ്‌ത്ര മന്ത്രാലയത്തിന് മുമ്പാകെ വിവരാവകാശം
Bihar Man Filed RTI Application On Climate Change
author img

By ETV Bharat Kerala Team

Published : Sep 8, 2023, 8:59 AM IST

ദർഭംഗ (ബിഹാർ): 2005 ലെ വിവരവകാശ നിയമ പ്രകാരം സർക്കാർ ഭരണനിർവഹണം സംബന്ധിച്ച കാര്യങ്ങൾ അറിയാനുളള അവകാശം പ്രയോജനപ്പെടുത്തി വിചിത്രമായ ചോദ്യം ചോദിച്ച് വ്യത്യസാതനാകുകയാണ് ബിഹാർ സ്വദേശിയായ രാജ്‌കുമാർ ഝാ (Bihar Man Filed RTI Application On Climate Change). മൺസൂൺ കാലത്തെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷത്തിൽ മടുത്ത ബിഹാറിലെ ദർഭംഗ ജില്ലയിൽ നിന്നുള്ള ഝാ വിവരവകാശ നിയമപ്രകാരം ഭൗമശാസ്‌ത്ര മന്ത്രാലയത്തിൽ നിന്ന് മറുപടി തേടികൊണ്ടാണ് അസാധാരണമായ ചോദ്യം ചോദിച്ചിരിക്കുന്നത്. ദർഭംഗ ജില്ലയിലെ ഗൗര ബൗറാം ബ്ലോക്കിന് കീഴിലുള്ള മഹുവാർ ഗ്രാമത്തിലെ ആക്‌ടിവിസ്‌റ്റായ രാജ്‌കുമാർ ഝാ ഭൗമശാസ്‌ത്ര മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ ദൈവത്തോട് ഉപദേശം തേടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ പ്രദേശം മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നില്ലെന്നും അതിനാൽ ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് (ISRO's Chandrayaan 3 Mission) ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നുമാണ് വിവരവകാശ അപേക്ഷയിൽ ഝാ സമർപ്പിച്ചിരിക്കുന്നത്.

രാജ്‌കുമാർ ഝായുടെ വിവരാവകാശ അപേക്ഷ ഇങ്ങനെ : അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യ ഗവൺമെന്‍റ്‌ കൃത്യസമയത്ത് മഴ പെയ്യിക്കാൻ കഴിയാത്തതിന്‍റെ കാരണം എന്താണെന്ന് ദൈവത്തിൽ നിന്ന് ഉപദേശം തേടണ്ടതുണ്ട്. ഈയിടെ ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയതിന് ശേഷം പ്രകൃതിയോട് കലഹിച്ചിട്ടുണ്ടോ? വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ എനിക്ക് നൽകുക - എന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

'കാലാവസ്ഥ ചൂടുള്ളതും ഈർപ്പമുള്ളതുമാണ്. മഴ അപ്രത്യക്ഷമായിട്ടുണ്ട്. മൺസൂൺ സീസണിൽ നമുക്ക് കനത്ത മഴ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ നിലവിലുള്ള അവസ്ഥ തീർത്തും വ്യത്യസ്‌തമാണ്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തിൽ ആളുകൾ അസ്വസ്ഥരാണ്.

എനിക്ക് ഒരു ഊഹമുണ്ട്. എന്തെന്നാൽ ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിരുന്നു. ഇത് പ്രകൃതിയെ നശിപ്പിക്കാൻ ഇടയാക്കുമോ എന്നും ചാന്ദ്ര ദൗത്യത്തിൽ ഉപയോഗിച്ച പുതിയ ഉപകരണങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന് കാരണമായിട്ടുണ്ടോ എന്നും അറിയണം' -എന്നാണ് തന്‍റെ വിവരാവകാശ രേഖയെക്കുറിച്ച് ചോദിച്ചപ്പോൾ ഝാ പറഞ്ഞത്.

എന്തുകൊണ്ടാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നതെന്ന് അറിയാൻ ഞാൻ ഭൗമ മന്ത്രാലയത്തിൽ നിന്ന് മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍റെ മറുപടിക്ക് ഉത്തരം നൽകുമ്പോൾ അതേസമയം അവർക്ക് ദൈവത്തിൽ നിന്നും ഉപദേശം തേടാമെന്നും പറഞ്ഞതായി എന്ന് ഝാ പറഞ്ഞു.

സ്വർഗത്തിൽ (ദൈവം എന്നർഥം) നിന്ന് സിഗ്നലുകൾ സ്വീകരിക്കുന്ന പ്രഗ്യാൻ റോവറിലെ ഉപകരണങ്ങൾ ഞങ്ങൾക്ക് കൂടെ ലഭ്യമാക്കേണ്ടതുണ്ട്. കാരണം കാലാവസ്ഥ വ്യതിയാനം എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ അത് സഹായിക്കും -എന്നാണ് ദൈവത്തിൽ നിന്ന് ഉപദേശം തേടുന്നതിന്‍റെ അർഥമെന്താണെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഝാ പറഞ്ഞത്. ഝായുടെ അസാധാരണമായ വിവരാവകാശ ചോദ്യം രാഷ്‌ട്രീയ വൃത്തങ്ങളിൽ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.