ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍റെ 3 (Chandrayaan-3) പകർത്തിയ ചന്ദ്രനിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്‌ആർഒ (ISRO). ലാന്‍ഡര്‍, ചന്ദ്രന്‍റെ പ്രതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐഎസ്‌ആർഒ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രയാന്‍റെ എല്ലാ പ്രവർത്തനങ്ങളും മുൻ നിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ടെന്നും എല്ലാം സാധാരണ നിലയിലാണെന്നും ഐഎസ്‌ആർഒ വ്യക്‌തമാക്കി.
'എല്ലാ പ്രവർത്തനങ്ങളും ഷെഡ്യൂളിലാണ്. എല്ലാ സംവിധാനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. ലാൻഡർ മൊഡ്യൂൾ പേലോഡുകളായ ഇൽസ (ILSA), രംഭ (RAMBHA), ചാസ്റ്റ് (ChaSTE) എന്നിവ ഇന്ന് ഓണാക്കി. റോവർ മൊബിലിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഷേപ്പ് പേലോഡ് ഞായറാഴ്‌ച ഓണാക്കി.' ഐഎസ്‌ആർഒ ട്വീറ്റ് ചെയ്‌തു.
-
Here is how the Lander Imager Camera captured the moon's image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023 " class="align-text-top noRightClick twitterSection" data="
">Here is how the Lander Imager Camera captured the moon's image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023Here is how the Lander Imager Camera captured the moon's image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023
ടച്ച്ഡൗണിന് തൊട്ടുമുമ്പ് ലാൻഡർ ഇമേജർ ക്യാമറ പകർത്തിയ ചന്ദ്രന്‍റെ ദൃശ്യം എന്ന തലക്കെട്ടോടെയാണ് ഐഎസ്‌ആർഒ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. അതേസമയം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവര്‍ (Rover Pragyan) പര്യവേക്ഷണം ആരംഭിച്ചു. ഇന്നലെ (23.08.23) വൈകിട്ട് 6.03ന് ചന്ദ്രനിലിറങ്ങിയ വിക്രം ലാന്‍ഡറിൽ നിന്ന് വേര്‍പെട്ട റോവര്‍ പ്രഗ്യാന്‍ നാല് മണിക്കൂറിന് ശേഷമാണ് ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയത്.
പ്രഗ്യാന്‍ റോവറിന്‍റെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആന്‍റിനകളുപയോഗിച്ച് വിക്രം ലാന്‍ഡറുമായി റോവര്‍ സംവദിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. സെക്കന്‍ഡില്‍ ഒരു സെന്‍റി മീറ്റര്‍ വേഗതയിലാണ് പ്രഗ്യാന്‍ റോവര്‍ ചന്ദ്ര ഉപരിതലത്തില്‍ നീങ്ങുന്നത്.
ഇനിയുള്ള 14 ദിവസങ്ങള്‍ ദക്ഷിണ ധ്രുവത്തിലെ വിവിധ മേഖലകളില്‍ സഞ്ചരിച്ച് പ്രഗ്യാന്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യും. പ്രഗ്യാന്‍ റോവറിന്‍റെ ആറ് ചക്രങ്ങളില്‍ ഇന്ത്യയുടെ ഔദ്യോഗിക മുദ്രയും ഐഎസ്ആര്‍ഒയുടെ ചിഹ്നവും കൊത്തിവെച്ചിട്ടുണ്ട്.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലൂടെ പ്രഗ്യാന്‍ റോവര്‍ പതുക്കെ നീങ്ങുമ്പോള്‍ സാരനാഥിലെ അശോക സ്‌തംഭത്തിന്‍റെ മുദ്രയും ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക ചിഹ്നവും ചന്ദ്രന്‍റെ മണ്ണില്‍ ആഴത്തില്‍ പതിയും. ചന്ദ്രനില്‍ വായു ഇല്ലാത്തതിനാല്‍ ഈ മുദ്രകള്‍ ചാന്ദ്ര ഉപരിതലത്തില്‍ മായാതെ കിടക്കും.
ALSO READ : Pragyan Rover Roaming in Moon ലാന്‍ഡര്‍ വിക്രമില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി, ചിത്രങ്ങൾ വന്നു തുടങ്ങി
ബുധനാഴ്‌ച വൈകിട്ട് 6.04നായിരുന്നു ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയത്. ഇതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം തൊട്ട ആദ്യ രാജ്യമായി ഇന്ത്യ മാറി. ജൂലൈ 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. അന്ന് മുതല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന ഓഗസ്റ്റ് 23 വരെ 41 ദിവസം കൊണ്ടാണ് ചാന്ദ്ര ദൗത്യം പൂര്‍ത്തിയായത്. ഐഎസ്‌ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റിലായിരുന്ന എല്‍വിഎം 3 (LVM 3) ആയിരുന്നു ചന്ദ്രയാന്‍ പേടകം വിക്ഷേപിച്ചത്.