ന്യൂഡല്‍ഹി: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ (Lunar South Pole) ചരിത്ര ലാന്‍ഡിങ് നടത്തിയ ചന്ദ്രയാന്‍ 3 ന്‍റെ (Chandrayaan 3) ചിത്രം പകര്‍ത്തി ചന്ദ്രയാന്‍ 2 (Chandrayaan 2) ഓര്‍ബിറ്റര്‍ (Orbiter). ഇതിനോടകം തന്നെ ചന്ദ്രനെ വലം വയ്‌ക്കുന്ന ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ 2023 സെപ്‌റ്റംബര്‍ ആറിനാണ് ചന്ദ്രയാന്‍ 3 ന്‍റെ ചിത്രം പകര്‍ത്തിയത്. ഓര്‍ബിറ്ററിലെ ഡുവല്‍ ഫ്രീക്വന്‍സി സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (DFSAR) ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയിട്ടുള്ളത്.
-
Chandrayaan-3 Mission:
— ISRO (@isro) September 9, 2023 " class="align-text-top noRightClick twitterSection" data="
Here is an image of the Chandrayaan-3 Lander taken by the Dual-frequency Synthetic Aperture Radar (DFSAR) instrument onboard the Chandrayaan-2 Orbiter on September 6, 2023.
More about the instrument: https://t.co/TrQU5V6NOq pic.twitter.com/ofMjCYQeso
">Chandrayaan-3 Mission:
— ISRO (@isro) September 9, 2023
Here is an image of the Chandrayaan-3 Lander taken by the Dual-frequency Synthetic Aperture Radar (DFSAR) instrument onboard the Chandrayaan-2 Orbiter on September 6, 2023.
More about the instrument: https://t.co/TrQU5V6NOq pic.twitter.com/ofMjCYQesoChandrayaan-3 Mission:
— ISRO (@isro) September 9, 2023
Here is an image of the Chandrayaan-3 Lander taken by the Dual-frequency Synthetic Aperture Radar (DFSAR) instrument onboard the Chandrayaan-2 Orbiter on September 6, 2023.
More about the instrument: https://t.co/TrQU5V6NOq pic.twitter.com/ofMjCYQeso
ചന്ദ്രയാന്‍ 3 സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുന്നതിന്‍റെ മുമ്പായി തന്നെ ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ മൊഡ്യൂളുമായി ബന്ധം സ്ഥാപിച്ചിരുന്നു. മാത്രമല്ല, ചന്ദ്രയാന്‍ 3 ലാന്‍ഡിങ് നടത്തിയ സ്ഥലത്തിന്‍റെ ഒരു ചിത്രം അടുത്തിടെ നാസയുടെ ഉപഗ്രഹമായ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററും (LRO) പകർത്തിയിരുന്നു.
ത്രീഡി ചിത്രങ്ങള്‍ പങ്കുവച്ച് ചന്ദ്രയാന്‍ 3: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ (South Pole) നിലയുറപ്പിച്ചിരിക്കുന്ന വിക്രം ലാന്‍ഡറിന്‍റെ (Vikram Lander) ആദ്യ ത്രീഡി ചിത്രം (3D Image) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്‌ആര്‍ഒ (ISRO) കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പ്രഗ്യാന്‍ റോവറിന്‍റെ (Pragyan Rover) വലതും ഇടതുവശത്തുമായുള്ള നവ്‌കാം സ്‌റ്റീരിയോ ഇമേജസ് (NavCam Stereo Images) ഉപയോഗിച്ച് ഓഗസ്‌റ്റ് 30 നെടുത്ത ചിത്രങ്ങളായിരുന്നു ഐഎസ്‌ആര്‍ഒ പങ്കുവച്ചത്. ഒരു വസ്‌തുവിന്‍റെയോ ഭൂപ്രദേശത്തിന്‍റെയോ ത്രിമാന രൂപത്തിലുള്ള സ്‌റ്റീരിയോ അല്ലെങ്കിൽ മൾട്ടി വ്യൂ ഇമേജുകളാണ് (Multi View Images) ഈ അനഗ്ലിഫുകളെന്നും (Anaglyph) ഐഎസ്‌ആര്‍ഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചിരുന്നു.
പങ്കുവച്ചത് അനഗ്ലിഫ്: ഇവിടെ അവതരിപ്പിച്ചിരിക്കുന്ന അനഗ്ലിഫ് നവ്‌കാം സ്‌റ്റീരിയോ ഇമേജുകൾ ഉപയോഗിച്ചുള്ളതാണ്. അതിൽ പ്രഗ്യാൻ റോവര്‍ ഇടത്തും വലത്തുമായി പകർത്തിയ ചിത്രവും ഉൾപ്പെടുന്നു. ഈ ത്രിമാന ചിത്രത്തിലെ ഇടത് ചിത്രം ചുവന്ന ചാനലിലും, വലത് ചിത്രം നീല, പച്ച ചാനലുകളിലും സന്നിവേശിപ്പിച്ചിരിക്കുന്നു (അത് സിയാൻ നിറം സൃഷ്‌ടിക്കുന്നു). ഈ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള ദൂരക്കാഴ്‌ച വ്യത്യാസം സ്‌റ്റീരിയോ ഇഫക്റ്റിലേക്ക് നയിക്കുന്നുവെന്നും ഇത് ത്രിമാനരൂപത്തിന്‍റെ ദൃശ്യ പ്രതീതി നൽകുന്നുവെന്ന് ഐഎസ്‌ആര്‍ഒ എക്‌സില്‍ കുറിച്ചിരുന്നു. നവ്‌കാം വികസിപ്പിച്ചത് LEOS (Laboratory for Electro Optics Systems) ഉം ഡാറ്റ പ്രോസസിങ് നടത്തുന്നത് SAC (Space Applications Centre) മാണെന്നും ഐഎസ്‌ആര്‍ഒ ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.