ന്യൂഡൽഹി: എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫിസിൽ ഹാജരാകാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം. എന്നാൽ വൈകല്യമുള്ളവർക്കും ഗർഭിണികളായ വനിത ജോലിക്കാർക്കും വീട്ടിലിരുന്ന് ജോലി തുടരാം. അണ്ടർ സെക്രട്ടറിമാരുടെ താഴെ റാങ്കിങുള്ള സർക്കാർ ഉദ്യോഗസ്ഥർ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസിൽ ഹാജരാകണം.
Also read: രാജസ്ഥാന്‍ മന്ത്രിസഭ പുനസംഘടന നീളാന്‍ സാധ്യത
കൊവിഡ് കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും ഗണ്യമായി കുറഞ്ഞുവെന്ന വസ്തുത കണക്കിലെടുത്ത് സർക്കാർ ഓഫിസിൽ ഹാജരാകുന്നത് നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ പേഴ്‌സണൽ മന്ത്രാലയം കൊണ്ടുവന്നിട്ടുണ്ട്. എല്ലായ്‌പ്പോഴും സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസ് ചെയ്യുക എന്നിവ തുടരണമെന്ന് മന്ത്രാലയം ഇറക്കിയ ഉത്തരവിൽ പറയുന്നു.
ഓഫീസുകളിൽ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗസ്ഥർ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ, രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെ, രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെ എന്നിങ്ങനെ സമയം പിന്തുടരണം. എന്നാൽ ഉത്തരവ് പ്രകാരം കണ്ടെയ്ന്‍മെന്‍റ് സോണിൽ താമസിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്റ്റാഫുകളെയും ഓഫീസുകളിൽ വരുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിർദേശങ്ങൾ ജൂൺ 16 മുതൽ പ്രാബല്യത്തിൽ വരും.