ന്യൂഡൽഹി: 18 വയസിന് താഴെയുള്ള കുട്ടികൾക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്‌ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്സി) കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. അഞ്ച് വയസും അതിൽ താഴെയുമുള്ള കുട്ടികൾക്ക് മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു.
12 വയസിന് മുകളിലുള്ളവർക്ക് മാനദണ്ഡങ്ങൾ ബാധകം
ആറ് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലും സുരക്ഷിതമായും ഉചിതമായും ഉപയോഗിക്കാനുള്ള കുട്ടിയുടെ കഴിവിനെ ആശ്രയിച്ചും മാസ്‌ക് ധരിക്കാവുന്നതാണ്. അതേസമയം 12 വയസും അതിൽ കൂടുതലും പ്രായമുള്ള കുട്ടികൾ മുതിർന്നവർക്ക് നൽകിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
റെംഡെസിവിർ കുട്ടികളിൽ ശുപാർശ ചെയ്യുന്നില്ല
അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിട്ടുണ്ടെങ്കിലും കുട്ടികളിൽ മതിയായ സുരക്ഷയും ഫലപ്രാപ്‌തിയും ഇല്ലെന്നു കണ്ട് മാർഗനിർദേശ പ്രകാരം റെംഡെസിവിർ 18 വയസിന് താഴെയുള്ളവരിൽ ശുപാർശ ചെയ്യുന്നില്ല. പൊതുവേ ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ ഡോക്‌ടറുടെ നിർദേശ പ്രകാരമാണ് റെംഡെസിവിർ ഉപയോഗിക്കുന്നത്. ശരിയായ സമയത്ത്, ശരിയായ അളവിൽ വേണം ഇവ ഉപയോഗിക്കാനെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്