ETV Bharat / bharat

ഫാസ്റ്റ് ടാഗ് മൗലികാവകാശ ലംഘനമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഒറ്റരാത്രികൊണ്ടല്ല ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയത്. 2016 - 2020 വരെ വാഹന ഉടമകൾക്ക് സാവകാശം നൽകിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയില്‍

ഫാസ്റ്റ് ടാഗ്  FASTag  ബോംബെ ഹൈക്കോടതി  bombay high court
ഫാസ്റ്റ് ടാഗ് ഒരു പൗരന്‍റെയും സഞ്ചാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ
author img

By

Published : Apr 14, 2021, 4:07 PM IST

മുംബൈ: ദേശീയ പാതകളിൽ സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നത് ഒരു പൗരന്‍റെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. ബോംബെ ഹൈക്കോടതിയിൽ ആണ് ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം സമർപ്പിച്ചത്.

ദേശീയപാതകളിലെ ടോൾ പ്ലാസയിൽ എല്ലാ വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്‌ത പൊതുതാൽപര്യ ഹർജിക്ക് മറുപടിയായി ആണ് കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം. അർജുൻ ഖനാപുരെ എന്നയാളാണ് ഹർജി സമർപ്പിച്ചത്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ദേശീയപാതകളിൽ തടയുന്നത് സഞ്ചാരത്തിനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. ഫാസ്റ്റ് ടാഗ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താനുള്ള സർക്കാർ മാനദണ്ഡങ്ങളെയും ഹർജിയിൽ ചോദ്യം ചെയ്‌തിരുന്നു.

ഒറ്റരാത്രികൊണ്ടല്ല ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയത്. 2016 മുതൽ 2020 വരെ വാഹന ഉടമകൾക്ക് സാവകാശം നൽകിയിട്ടുണ്ട്. 2017ലെ വാഹന നിയമ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതാണ് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ട്രാഫിക് ഒഴിവാക്കാനും സമയം ലാഭിക്കാനുമാണ് ഫാസ്റ്റ് ടാഗ് ഏർപ്പെടുത്തിയത്. അതിനാൽ ഇത്തരം ഹർജികളെ പ്രോത്സാഹിപ്പിക്കുന്നത് ദേശീയ പാതാ അതോറിറ്റിക്ക് നഷ്‌ടം വരുത്തിവെക്കുമെന്നും കേന്ദ്രം അറിയിച്ചു. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് ഘടിപ്പിക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളെ ടോൾ തുകയുടെ ഇരട്ടി പൈസ ഈടാക്കി കടത്തിവിടുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ദേശീയപാതകളിൽ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ചുമത്തുന്ന പിഴകൾ ദേശീയപാത ഫീസ് (നിരക്കുകളും ശേഖരണവും നിർണ്ണയിക്കൽ) ചട്ടങ്ങൾ, 2008 അനുസരിച്ചാണ്. പൊതു താൽപര്യ ഹർജിയിൽ അവകാശപ്പെടുന്നതിൽ നിന്ന് വ്യത്യസ്‌തമായി ഫാസ്റ്റ് ടാഗ് ലഭിക്കാണ ആധാർ, ബാങ്ക് അക്കൗണ്ടുകൾ ലിങ്കുചെയ്യണമെന്ന നിർബന്ധമില്ല.

ഇ-ടോൾ ശേഖരണം വർധിപ്പിക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ടെന്നും യുപിഐ ഉൾപ്പെടെ എളുപ്പത്തിൽ പണമടയ്ക്കൽ സൗകര്യങ്ങൾ അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു. നിലവിൽ 119 സംസ്ഥാന ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗ് ഉണ്ട്. ദേശീയപാതകൾ ഫാസ്റ്റ് ടാഗ് വാഹനങ്ങൾക്ക് അനുയോജ്യമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. ചീഫ് ജസ്റ്റിസ് ദിപങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ച് ഈ മാസം അവസാനം ഹർജിയിൽ വീണ്ടും വാദം കേൾക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.