ETV Bharat / international

ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ യുഎൻ സമാധാനപാലകർക്ക് പരിക്ക് - PEACEKEEPERS ATTACKED IN LEBANON

ലെബനനിലെ സിഡോൺ നഗരത്തിലാണ് ഇന്നലെ ആക്രമണമുണ്ടായത്.

ISRAEL STRIKE ON UN PEACEKEEPERS  ISRAEL ATTACK IN LEBANON  WEST ASIAN CRISIS  ഇസ്രയേൽ ലെബനന്‍ ആക്രമണം
Civil defense workers and paramedics stand next to a charred car in an Israeli airstrike at the entrance of the southern port city of Sidon, Lebanon (AP)
author img

By ETV Bharat Kerala Team

Published : Nov 8, 2024, 5:17 PM IST

ബെയ്‌റൂത്ത്: തെക്കൻ ലെബനനിൽ ഇസ്രയേൽ ഇന്നലെ (വ്യാഴാഴ്‌ച) നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് യുഎൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ മൂന്ന് സിവിലിയൻമാര്‍ കൊല്ലപ്പെട്ടതായി യുഎൻ അറിയിച്ചു. ലെബനനിലെ സിഡോൺ നഗരത്തിലാണ് ഇന്നലെ ആക്രമണമുണ്ടായത്.

ബുധനാഴ്‌ച ഇസ്രയേലിലെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുള്ള പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇസ്രയേല്‍ ആക്രമണം. അതേസമയം, സംഭവത്തെക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

ഗാസയിൽ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളിലും ഇന്നലെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടതായാണ് സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചത്. ഒരു ടൺ ഭാരമുള്ള എഫ് -16 ജെറ്റുകളും മിസൈലുകളും മനുഷ്യരെ കീറിയെറിയുകയായിരുന്നു എന്ന് ആക്രമണത്തിന് സാക്ഷിയായ ഇബ്രാഹിം അൽ-മധൂൻ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സെപ്റ്റംബർ അവസാനം മുതലാണ് ഇസ്രയേല്‍ ലെബനനിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്നത്. ഹിസ്ബുള്ളയുടെ നിരവധി നേതാക്കളെ ഇസ്രയേല്‍ ഇതിനോടകം വധിച്ച് കഴിഞ്ഞു. അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് മധ്യസ്ഥ ചര്‍ച്ചകളും പുരോഗമിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ യുദ്ധത്തില്‍ എന്ത് നിലാപാടാണ് അമേരിക്ക സ്വീകരിക്കുക എന്ന ചര്‍ച്ചയും ഉയരുന്നുണ്ട്.

Also Read: ട്രംപിന്‍റെ വിജയവും പശ്ചിമേഷ്യന്‍ യുക്രെയ്ന്‍ സംഘര്‍ഷങ്ങളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.