ETV Bharat / bharat

Central Warned Exercise Caution Indians In Canada കാനഡയിലെ ഇന്ത്യക്കാരും വിദ്യാർഥികളും അതീവ ജാഗ്രത പാലിക്കണം : മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ - കാനഡ

India Canada Relation Latest Update : ഇന്ത്യ - കാനഡ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കാനഡയിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാർ പോകരുതെന്ന് കേന്ദ്ര നിർദേശം

Canada  Ministry of External Affairs  India Canada Relationship updation  central warned Indians in canada  students in Canada advised to exercise caution  ഇന്ത്യ കാനഡ തർക്കം  കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രത  കാനഡ  ഇന്ത്യ കാനഡ തർക്കം
Central Warned Exercise Caution Indians In Canada
author img

By ETV Bharat Kerala Team

Published : Sep 20, 2023, 6:21 PM IST

ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള പോര് (Tension between India and Canada) രൂക്ഷമായ സാഹചര്യത്തിൽ കാനഡയിലുള്ള ഇന്ത്യക്കാരും പഠന ആവശ്യത്തിനായി പോകാനൊരുങ്ങുന്ന വിദ്യാർഥികളും (Indian nationals and students in Canada) ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇന്ത്യൻ നയതന്ത്രജ്ഞരെയും ഇന്ത്യ വിരുദ്ധ അജണ്ടയെ എതിർക്കുന്ന ഇന്ത്യ പൗരന്മാർക്ക് നേരേയും ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സുരക്ഷ മാർഗ നിർദേശം നൽകിയത്. കാനഡയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നറിയിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവന പുറത്തിറക്കി.

വർധിച്ചു വരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കാനഡയിൽ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ ഇന്ത്യൻ പൗരന്മാർ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് പോകരുതെന്നും ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിട്ടാൽ ഇന്ത്യൻ ഹൈക്കമ്മിഷനെ അറിയിക്കണമെന്നും മന്ത്രാലയം മാർഗ നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാനഡയിലെ പൗരന്മാരെ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ സജീവമായ നടപടികൾ കൈക്കൊള്ളുകയാണ്. കാനഡയിൽ വിദ്യാഭ്യാസം തുടരുന്ന ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയിലാണ് ആശങ്ക ഉയരുന്നത്.

Also Read : India Expels Senior Canadian Diplomat : ബന്ധം ഉലയുന്നു ; കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ, രാജ്യം വിടാന്‍ നിര്‍ദേശം

സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം : ഈ സാഹചര്യത്തിൽ കാനഡയിലുള്ള വിദ്യാർഥികളുൾപ്പടെയുള്ളവർ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്‍റെ (High Commission of India in Ottawa) വെബ്‌സൈറ്റിലോ ടൊറന്റോയിലെയോ വാൻകൂവറിലെയോ കോൺസുലേറ്റ് ജനറലിന്‍റെയോ (Consulates General of India) വെബ്‌സൈറ്റുകളിലൂടെയോ MADAD പോർട്ടലിലൂടെയോ (madad.gov.in) തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ കേന്ദ്രം നിർദേശിച്ചു. ഇന്ത്യൻ പൗരന്മാർക്ക് നേരെ ഏതെങ്കിലും അനിഷ്‌ട സംഭവമുണ്ടായാൽ ആശയവിനിമയം നടത്തുന്നതിന് ഇത് സഹായകമാകും.

തർക്കത്തിന്‍റെ തുടക്കം : കനേഡിയൻ സിഖ് പ്രവർത്തകനായ ഹർദീപ് സിങ് നിജ്ജാർ (Hardeep Singh Nijjar murder) ഇക്കഴിഞ്ഞ ജൂണിൽ കൊല്ലപ്പെട്ട വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ (Canadian PM Justin Trudeau) ആരോപണമുയർത്തിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിൽ അലോരസങ്ങൾ തുടങ്ങുന്നത്. എന്നാൽ ആരോപണങ്ങൾ ഇന്ത്യ തള്ളിയതിന് പിന്നാലെ കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കുകയും ചെയ്‌തു. ഇന്ത്യയുടെ ഈ നീക്കത്തിന് പിന്നാലെ ഇന്ത്യ സർക്കാർ ഈ വിഷയത്തിൽ ഗൗരവമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്‌റ്റിൻ ട്രൂഡോ തന്നെ രംഗത്തെത്തുകയായിരുന്നു.

Read More : 'Canada Not Looking To Provoke India' : 'പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, വിഷയം ഇന്ത്യ ഗൗരവമായി കാണണം' ; നിജ്ജാര്‍ കൊലക്കേസില്‍ ജസ്റ്റിന്‍ ട്രൂഡോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.