ETV Bharat / bharat

മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ മൂന്ന് പേർ പിടിയിൽ; 24 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തി പൊലീസ് - ബഡ്‌ഗാമിൽ മോഷണം

മൊബൈൽ ഫോൺ നഷ്‌ടമായതിനെ തുടർന്ന് മുഹമ്മദ് ദിൽഷാദ്, മുഹമ്മദ് നയീം എന്നിവർ നൽകിയ പരാതിയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളുടെ പക്കൽ നിന്നും എട്ട് ഫോണുകൾ കണ്ടെടുത്തു.

Three persons arrested in cell phone snatching within 24 hours of incident in Budgam  Three persons arrested in cell phone snatching  cell phone snatching in Budgam  മൊബൈൽഫോൺ തട്ടിപ്പറിച്ച കേസ്  മൊബൈൽഫോൺ മോഷണം  മൊബൈൽഫോൺ മോഷണത്തിൽ പ്രതികൾ പിടിയിൽ  ബഡ്‌ഗാമിൽ മോഷണം  ജമ്മു കശ്‌മീര്‍
മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ മൂന്ന് പേർ പിടിയിൽ; 24 മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തി പൊലീസ്
author img

By

Published : Jul 29, 2022, 1:10 PM IST

ബഡ്‌ഗാം: ജമ്മു കശ്‌മീരിലെ ബഡ്‌ഗാമില്‍ മൊബൈൽ ഫോൺ തട്ടിപ്പറിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തൊഴിലാളികളായ മുഹമ്മദ് ദിൽഷാദ്, മുഹമ്മദ് നയീം എന്നിവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി.

തുടർന്ന്, ഇവർ തട്ടിയെടുത്ത എട്ട് ഫോണുകളും കണ്ടെടുത്തു. നസ്‌റുല്ലപോറ നിവാസികളായ ഷബീർ അഹമ്മദ് ദാർ, അബ്‌ദുൾ റാഷിദ് റാത്തർ എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ മോഷ്‌ടിച്ച മൊബൈൽ ഫോണുകൾ വിറ്റത് നസ്‌റുല്ലപോറയിലെ കടയുടമയായ ഇർഷാദ് അഹമ്മദ് ദാറിനാണെന്ന് പ്രതികൾ വെളിപ്പെടുത്തി. തുടർന്ന് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

Also read: കടുത്തുരുത്തിയിൽ വാഹന മോഷണം: 2 പേർ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.