ETV Bharat / bharat

അമൃത്‌പാല്‍ സിങ്ങിന്‍റെ പുതിയ വീഡിയോ പുറത്ത് ; ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്നുള്ളത് - news updates

ഖലിസ്ഥാന്‍ വാദി അമൃത്‌പാല്‍ സിങ്ങിന്‍റെയും കൂട്ടാളി പപ്പല്‍പ്രീത് സിങ്ങിന്‍റെയും പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുടി നീട്ടി വളര്‍ത്തി അമൃത്‌പാല്‍ സിങ്. ബാഗ് ധരിച്ച് പിന്നാലെ പപ്പല്‍ പ്രീത് സിങ്.

A NEW VIDEO OF AMRITPAL AND HIS PARTNER PAPPALPREET HAS COME OUT FROM DELHI  അമൃത്‌പാല്‍ സിങ്ങിന്‍റെ പുതിയ വീഡിയോ  ദൃശ്യങ്ങള്‍ ഡല്‍ഹിയില്‍ നിന്നുള്ളത്  ഖലിസ്ഥാന്‍ വാദി  ഖലിസ്ഥാന്‍ വാദി അമൃത്‌പാല്‍ സിങ്  പപ്പല്‍പ്രീത് സിങ്  ഖാലിസ്ഥാന്‍ അനുഭാവി അമൃത്‌പാല്‍ സിങ്  ചണ്ഡീഗഡ് വാര്‍ത്തകള്‍  news updates  latest news in punjab
അമൃത്‌പാല്‍ സിങ്ങിന്‍റെ പുതിയ വീഡിയോ പുറത്ത്
author img

By

Published : Mar 28, 2023, 9:04 PM IST

അമൃത്‌പാല്‍ സിങ്ങിന്‍റെ പുതിയ വീഡിയോ പുറത്ത്

ചണ്ഡിഗഡ് : ഖലിസ്ഥാന്‍ വാദി അമൃത്‌പാല്‍ സിങ്ങിന്‍റെയും കൂട്ടാളി പപ്പല്‍പ്രീത് സിങ്ങിന്‍റെയും പുതിയ വീഡിയോ പുറത്ത്. ഡല്‍ഹിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. മുടി നീട്ടി വളര്‍ത്തിയ രീതിയിലാണ് വീഡിയോയില്‍ അമൃത്‌പാല്‍ സിങ്ങിനെ കാണുന്നത്. അമൃത്‌പാല്‍ സിങ്ങിന് പിന്നാലെ ബാഗും തലപ്പാവും ധരിച്ച് പപ്പല്‍പ്രീത് നടന്ന് നീങ്ങുന്നതും വീഡിയോയില്‍ കാണാം.

മാര്‍ച്ച് 23ന് വൈകുന്നേരമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അമൃത്‌പാല്‍ സിങ്ങിനായി പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇരുവരുടെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. പൊലീസ് അന്വേഷണത്തിനിടെ നൂറുകണക്കിന് പേരാണ് അറസ്റ്റിലായത്.

അജ്‌നാല പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 18നാണ് അമൃത്‌പാല്‍ സിങ്ങിനെ പിടികൂടാനായി പൊലീസ് സംഘം അദ്ദേഹത്തിന്‍റെ വാഹന വ്യൂഹത്തെ പിന്‍തുടര്‍ന്നത്. പൊലീസ് പിന്‍തുടര്‍ന്നതോടെ അമൃത്‌ പാല്‍ സിങ്ങിന്‍റെ സംഘവും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടയില്‍ അമൃത്‌പാല്‍ സിങ്ങും കൂട്ടാളി പപ്പല്‍ പ്രീത് സിങ്ങും രക്ഷപ്പെട്ടു.

ഇരുവര്‍ക്കും വേണ്ടി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അമൃത്‌പാല്‍ സിങ്ങിന്‍റെ വീട്ടിലും ബന്ധു വീടുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പഞ്ചാബില്‍ നിന്ന് രക്ഷപ്പെട്ട അമൃത്‌പാല്‍ സിങ് അസമിലേക്ക് കടന്നിരിക്കാമെന്ന വിലയിരുത്തലില്‍ അന്വേഷണത്തിനായി പഞ്ചാബ് പൊലീസ് അസം പൊലീസിന്‍റെയും സഹായം തേടിയിരുന്നു. എന്നാല്‍ അസമിലെ അന്വേഷണവും വിഫലമായി. ഇതിനെല്ലാം ഇടയിലാണ് അമൃത്‌പാല്‍ സിങ്ങിന്‍റെയും പപ്പല്‍ പ്രീത് സിങ്ങിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

വേഷവും രൂപവും മാറി പലയിടത്തും പ്രത്യക്ഷപ്പെട്ട് അമൃത്‌പാല്‍ സിങ് : പഞ്ചാബിലെ പൊലീസ് ഏറ്റുമുട്ടലിനിടയ്‌ക്ക് രക്ഷപ്പെട്ടതിന് ശേഷം അമൃത്‌പാല്‍ സിങ്ങിന്‍റെ വിവിധ സിസിടിവി ദൃശ്യങ്ങളും വിവിധയിടങ്ങളില്‍ നിന്നുള്ള ഫോട്ടോകളും പുറത്ത് വന്നിരുന്നു. ഓരോ ദൃശ്യങ്ങളിലും ഓരോ രൂപത്തിലാണ് അമൃത്‌പാല്‍ സിങ്ങിനെയും കൂട്ടാളിയേയും കാണാന്‍ കഴിഞ്ഞത്. മോട്ടോര്‍ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്ന അമൃത്‌പാല്‍ സിങ്ങിന്‍റെ ദൃശ്യങ്ങളാണ് ആദ്യം പുറത്ത് വന്നത്.

also read: അമൃത്പാൽ സിങ്ങിനായി തെരച്ചിൽ മൂന്നാം നാൾ; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌ത് വാരിസ് പഞ്ചാബ് ദേ

ഇതില്‍ പിങ്ക് കളര്‍ തലപ്പാവ് ധരിച്ച നിലയിലായിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ബൈക്ക് പിടിച്ചെടുക്കുകയും ചെയ്‌തു. രണ്ടാമത്തെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് ലുധിയാനയില്‍ നിന്നുള്ളതായിരുന്നു. അമൃത്‌പാല്‍ സിങ് 50 മിനിറ്റോളം ലുധിയാനയില്‍ കറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. പാന്‍റും ഷര്‍ട്ടും ധരിച്ച് മുഖം മറച്ചുവച്ച രീതിയിലായിരുന്നു അമൃത്‌പാല്‍ സിങ്ങിനെ കണ്ടത്.

ഹരിയാനയിലെ സാന്നിധ്യം : അമൃത്‌പാല്‍ സിങ്ങും കൂട്ടാളി പപ്പല്‍ പ്രീത് സിങ്ങും ഹരിയാനയിലെ ഷഹ്ബാ‌ദില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. നീല പാന്‍റും ഷര്‍ട്ടും ധരിച്ച് കുടചൂടി നടക്കുന്ന അമൃത്‌പാല്‍ സിങ്ങിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഹരിയാന സ്വദേശിനിയായ ബല്‍ജിത് കൗറിനൊപ്പം അമൃത്പാല്‍ സിങ്ങും പപ്പല്‍പ്രീതും താമസിച്ചിരുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. മൂന്ന് ദിവസമാണ് ഇരുവരും അവിടെ താമസിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടര്‍ന്ന് ബല്‍ജിത് കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.