ETV Bharat / bharat

പൊലീസ് കോണ്‍സ്റ്റബിളിന് ക്രൂരമര്‍ദനം; ബിജെപി നേതാവിനെതിരെ കേസ്

Case Against BJP Leader: പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിച്ച കേസില്‍ ബിജെപി നേതാവിനെതിരെ കേസ്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ആരോപണം നിഷേധിച്ച് നേതാവ്.

Case against BJP leader  Constable Brutally Beaten  ബിജെപി നേതാവിനെതിരെ കേസ്  അജിത് പവാര്‍
Police Constable Brutally Beaten UP; Case Against BJP Leader In Pune Maharastra
author img

By ETV Bharat Kerala Team

Published : Jan 6, 2024, 2:30 PM IST

മുംബൈ : മഹാരാഷ്‌ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിച്ച ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. പൂനെയിലെ നിയമസഭാംഗമായ സുനില്‍ കാംബ്ലെയ്‌ക്കെതിരെയാണ് കേസ്. സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബണ്ട്‌ഗാർഡൻ പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളിനാണ് മര്‍ദനമേറ്റത് (Case Against BJP Leader on attacking police constable).

വെള്ളിയാഴ്‌ചയാണ് (ജനുവരി 5) കേസിനാസ്‌പദമായ സംഭവം. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിനെ ഇയാള്‍ ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സാസൂണ്‍ ആശുപത്രിയില്‍ അജിത് പവാര്‍ പങ്കെടുത്ത പരിപാടി നടന്നിരുന്നു. ഇതിന് ശേഷം മുകളിലെ നിലയില്‍ നിന്നും താഴേക്ക് സ്റ്റെപ്പ് ഇറങ്ങി വരികയായിരുന്ന കാംബ്ലെ അവിടെയുണ്ടായിരുന്ന കോണ്‍സ്റ്റബിളിനെ അടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ബിജെപി നേതാവിനെതിരെ കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ സെക്ഷന്‍ 353 പ്രകാരമാണ് കാംബ്ലെക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ആക്രമത്തിനുണ്ടായ കാരണങ്ങളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. എന്നാല്‍ കോണ്‍സ്റ്റബിളിന്‍റെ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കാംബ്ലെ.

താന്‍ ആരെയും ആക്രമിച്ചിട്ടില്ല. താന്‍ നടക്കുന്നതിനിടെ ആരോ മുന്നില്‍ തടസമുണ്ടാക്കി. അയാളെ തട്ടിമാറ്റുക മാത്രമാണ് ചെയ്‌തതെന്നും കാംബ്ലെ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.