സോളൻ: ഹിമാചൽ പ്രദേശില്‍ കാര്‍ സ്റ്റണ്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഓടുന്ന കാറിന്‍റെ ഡോര്‍ തുറന്നാണ് ഇയാള്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്. ഡ്രൈവറായ യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. യുവാവ് കാറിന്‍റെ ഡോർ തുറന്ന് സ്റ്റണ്ട് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കാറിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ എത്തിയ ഡ്രൈവർ സംഭവം മൊബൈലിൽ പകർത്തി. പിന്നാലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്‌തിരുന്നു. സംഭവം വൈറലായതോടെ അപകടകരമായി വാഹനം ഓടിച്ചതിന് യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
Also Read: ബൈക്ക് സ്റ്റണ്ട് നടത്തി യുവാവ്, പിന്നിൽ വാൾ പിടിച്ച് യുവതി; വീഡിയോ വൈറൽ