ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി നടക്കാനിരിക്കെ മന്ത്രിസഭ വിപുലീകരണം അർഥശൂന്യമെന്ന് വിമര്‍ശിച്ച് കോൺഗ്രസ്. ശരിയായ രീതിയിൽ രാജ്യം ഭരിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടെന്നും പുനക്രമീകരണം വേണ്ടത് മന്ത്രിസഭയ്‌ക്കല്ലെന്നും മറിച്ച് കാഴ്‌ചപ്പാടുകൾക്കാണെന്നും കോൺഗ്രസ് വക്താവ് ജയ്‌വീർ ശെർഗിൽ വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ 2022ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ പുനസംഘടനയാണിത്.
READ MORE: കേന്ദ്ര മന്ത്രിസഭ പുനസംഘടന ; ഹർഷ്‌വര്‍ധന്‍ ഉള്‍പ്പെടെ 11 മന്ത്രിമാർ രാജിവച്ചു
ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ,നാരായൺ റാണെ, ഭുപേന്ദ്ര യാദവ്, മീനാക്ഷി ലേഖി ഉൾപ്പെടെ നിരവധി പേർ പുതിയ മന്ത്രിസഭയിൽ ഉണ്ടായേക്കും.
അതേസമയം അഴിച്ചുപണിക്ക് മുന്നോടിയായി ഹർഷ് വർധൻ, പ്രകാശ് ജാവദേക്കര്‍, രവിശങ്കര്‍ പ്രസാദ്, രമേശ് പൊഖ്രിയാൽ ഉൾപ്പെടെ 13 പേർ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.