ETV Bharat / bharat

വാക്‌സിന്‍ ഉറപ്പാക്കാതെ, തൊഴില്‍ നല്‍കാതെ ബൃഹദ് മന്ത്രിസഭകൊണ്ട് പ്രയോജനമില്ല : സീതാറാം യെച്ചൂരി - പൊതുനിക്ഷേപം

'കൊവിഡ് വാക്‌സിനേഷന് അനുവദിച്ചിട്ടുള്ള പണം ചെലവഴിക്കാന്‍ കേന്ദ്രം തയ്യാറാകണം'

'bulky Cabinet' is of no use  CPI(M) on vaccination  CPI(M) on unemployment  CPI(M) on new cabuinet  CPI(M) attacked modi  CPM  സിപിഎം  കേന്ദ്ര മന്ത്രി സഭ  പൊതുനിക്ഷേപം  സീതാറാം യെച്ചൂരി
പൊതുനിക്ഷേപം ഉയരാതെ ബൃഹത്തായ മന്ത്രിസഭകൊണ്ട് പ്രയോജനമില്ലെന്ന് സിപിഎം
author img

By

Published : Jul 11, 2021, 9:01 PM IST

ന്യൂഡൽഹി : അടിസ്ഥാനസൗകര്യച്ചെലവുകൾ കുത്തനെ കുറഞ്ഞെന്നും വാക്‌സിനേഷൻ നിരക്കിൽ കുറവുണ്ടായെന്നുമുള്ള റിപ്പോർട്ടുകളെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. പൊതുനിക്ഷേപം ഉയർന്നില്ലെങ്കിൽ ബൃഹത്തായ മന്ത്രിസഭ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് സിപിഎം അഭിപ്രായപ്പെട്ടു.

സാധാരണ ജനങ്ങൾക്ക് തൊഴിൽ ലഭ്യമാകുന്ന സംരംഭങ്ങൾ ആരംഭിക്കാൻ മോദി സർക്കാർ കൂടുതൽ തുക ചെലവഴിക്കണം. മറിച്ച് മന്ത്രിസഭയുടെ മുഖം മിനുക്കിയതുകൊണ്ടോ അധിക അംഗങ്ങളെ ചേർത്തതുകൊണ്ടോ പ്രയോജനമുണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.

  • This is where India stands thanks to the complete mismanagement and hubris of this govt.
    Change of faces and a bulky cabinet is of no use: stop the "thank you" ad-gimmicks and spend allocated money on vaccines. pic.twitter.com/cI8IzTysLf

    — Sitaram Yechury (@SitaramYechury) July 11, 2021 " class="align-text-top noRightClick twitterSection" data=" ">

കൊവിഡ് വാക്‌സിനേഷന് അനുവദിച്ചിട്ടുള്ള പണം കേന്ദ്രം ചെലവഴിക്കണം, നന്ദി പറച്ചിലുകൾ വെറും ഗിമ്മിക്കുകളാണ്. സർക്കാർ മൂലധനം 41.6 ശതമാനമായി കുത്തനെ കുറഞ്ഞെു. ഈ പണം എവിടെയാണ് ചെലവഴിച്ചതെന്ന് വിശദീകരിക്കണമെന്നും യെച്ചൂരി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ALSO READ:'അമിത് ഷായുടെ സന്ദര്‍ശന ദിവസം വാതിലുകളും ജനലുകളും അടച്ചിടണം', നിര്‍ദേശവുമായി അഹമ്മദാബാദ് പൊലീസ്

സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാർഗം ഉറപ്പാക്കാനും ഉയർന്ന പൊതുനിക്ഷേപം ആവശ്യമായി വരുമ്പോള്‍, ഇതിനുള്ള പണം സർക്കാരിനെ പോറ്റുന്നതിനും പ്രധാനമന്ത്രിക്ക് മന്ദിരം പണിയുന്നതിനുമായി ചെലവഴിക്കുകയാണ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്സിനേഷൻ ഉറപ്പുവരുത്താതെ പുതിയ മന്ത്രിസഭ കൊണ്ട് പ്രയോജനമില്ലെന്നും അദ്ദേഹം കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.