ETV Bharat / bharat

മധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; 15 പേര്‍ മരിച്ചു;39 പേര്‍ക്ക് പരിക്ക്

വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ 21) രാത്രിയാണ് സംഭവം

Accident  bus accident in madhyapradesh  ബസും ട്രക്കും കൂട്ടിയിടിച്ചു  മധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു  madhyapradesh accident  madhyapradesh bus accident
മധ്യപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ചു; 14 പേര്‍ മരിച്ചു
author img

By

Published : Oct 22, 2022, 8:39 AM IST

Updated : Oct 22, 2022, 9:22 AM IST

ഭോപ്പാല്‍: മധ്യപ്രദേശിലെ രേവയില്‍ ബസ്‌ ട്രക്കുമായി കൂട്ടിയിടിച്ചു. 15 പേര്‍ മരിച്ചു. 39 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 21) രാത്രിയാണ് സംഭവം.

സെക്കന്ദരാബാദില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഖൊരക്‌പൂരിലേക്ക് പോയ ബസ് സോഹാഗി പർവതമേഖലയിലെത്തിയപ്പോഴാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. വിവരമറിഞ്ഞ് സോഹാഗി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു.

അപകടത്തില്‍ പരിക്കേറ്റവരെ രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്കന്ദരാബാദില്‍ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് കട്‌നിയില്‍ എത്തിയതിന് ശേഷം കൂടുതല്‍ യാത്രകാര്‍ കയറിയെന്നും സെഹാഗിയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ബസ് ട്രക്കിന് പിറകില്‍ ഇടിക്കുകയായിരുന്നെന്നും ജില്ല കലക്‌ടര്‍ മനോജ് പുഷ്‌പ് പറഞ്ഞു. അപകടത്തില്‍ മരിച്ചവരില്‍ ഉത്തർപ്രദേശ്, ബിഹാർ, നേപ്പാൾ സ്വദേശികളുണ്ടെന്ന് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Last Updated : Oct 22, 2022, 9:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.