ETV Bharat / bharat

ലഗേജുമായി ബസ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു; പെരുവഴിയിലായി 65 അതിഥി തൊഴിലാളികള്‍

author img

By

Published : Nov 7, 2021, 8:14 PM IST

Updated : Nov 7, 2021, 9:03 PM IST

കേരളത്തിൽ നിന്ന് അസമിലേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാവൽസ് ബസിലെ യാത്രക്കാരാണ്‌ തട്ടിപ്പിന്‌ ഇരകളായത്‌.

ബസ് ഡ്രൈവറും ക്ലീനറും  അതിഥി തൊഴിലാളികള്‍  നൽഗൊണ്ട  തെലങ്കാന  Private Travels  Bus Driver Escape  Escape With Passengers Luggage  kerala bus driver  migrant workers
ലഗേജുമായി ബസ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു; പെരുവഴിയിലായി 65 അതിഥി തൊഴിലാളികള്‍

ഹൈദരാബാദ്‌: സ്വകാര്യ ട്രാവൽ ബസ് ഡ്രൈവറും ക്ലീനറും യാത്രക്കാരുടെ ലഗേജുമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ നർക്കട്ട്പള്ളിയിൽ വെച്ചായിരുന്നു സംഭവം. 65 കുടിയേറ്റ തൊഴിലാളികളുമായി കേരളത്തിൽ നിന്ന് അസമിലേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാവൽസ് ബസിലെ യാത്രക്കാരാണ്‌ തട്ടിപ്പിന്‌ ഇരകളായത്‌.

നൽഗൊണ്ട ജില്ലയിലെ നാർക്കറ്റ്പള്ളിക്ക് സമീപം ദേശീയപാതയിലെ ഹോട്ടലിൽ പ്രഭാതഭക്ഷണത്തിനായി ഡ്രൈവർ ബസ് നിർത്തി. യാത്രക്കാര്‍ ഭക്ഷണം കഴിക്കുന്ന സമയം ബസ്‌ മെക്കാനിക്കിനെ കാണിക്കണമെന്ന്‌ പറഞ്ഞ്‌ ഡ്രൈവറും ക്ലീനറും ബസില്‍ കയറിപോയി. സമയം ഏറെ കഴിഞ്ഞിട്ടും ബസ്‌ തിരികെ വരാതായതോടെയാണ്‌ തങ്ങള്‍ കബളിപ്പിക്കപ്പെട്ടത്‌ യാത്രക്കാര്‍ക്ക്‌ മനസിലായത്‌.

ALSO READ: പരസ്‌പരം ചാണകം വാരിയെറിഞ്ഞ് ആഘോഷം; 'ഗോറൈഹബ്ബ' ആഘോഷത്തിന്‍റെ ദൃശ്യങ്ങൾ

തുടര്‍ന്ന്‌ ഇരകൾ ലോക്കൽ പൊലീസിൽ പരാതി നൽകി. ബസിലുണ്ടായിരുന്നവര്‍ അസം, ബിഹാർ, പശ്ചിമ ബംഗാൾ, നേപ്പാൾ പീൽപെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡ്രൈവറുടെ ഫോൺ സ്വിച്ച് ഓഫ് ആണ്‌. KL-38-D-709 നമ്പര്‍ ബസ്‌ തൊടുപുഴ സബ്‌ ആര്‍ടി ഓഫീസിന്‌ കീഴിലാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ബസിന്‌ മുന്നില്‍ 'ഗ്യാങ്‌ ബോസ്‌ ട്രാവല്‍ ഹബ്‌ ' എന്ന്‌ ഇംഗ്ലീഷില്‍ സ്‌റ്റിക്കര്‍ പതിച്ചിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു.

തട്ടിപ്പിനിരകളായ ഇതരസംസ്ഥാന തൊഴിലാളികളെ സഹായിക്കാൻ നക്കിരേക്കൽ എംഎൽഎ ചിരുമർത്തി ലിംഗയ്യ രംഗത്തെത്തി. എം.എൽ.എ ലോക്കൽ പൊലീസുമായി സംസാരിച്ച് യാത്രക്കാർക്ക് താമസസൗകര്യം ഒരുക്കി.

Last Updated : Nov 7, 2021, 9:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.