ബംഗളൂരു : ഇനി ബിന്ദുവിന് കല്യാണം കഴിക്കാം. തന്‍റെ ഗ്രാമത്തിലേക്ക് റോഡ് എത്താതെ കല്യാണം കഴിക്കില്ല എന്ന് പ്രധാനമന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും കത്തെഴുതിയ ദേവംഗരെ ജില്ലയിലെ സ്‌കൂൾ അധ്യപികയായ ബിന്ദുവിന്‍റെ ഗ്രാമത്തിലേക്ക് ഇന്ന് ആദ്യത്തെ ബസ് എത്തി.
റോഡുകളുടെ ശോചനീയാവസ്ഥ കാരണം പ്രദേശത്തെ യുവജനങ്ങളുടെ വിവാഹം നടക്കുന്നില്ലെന്ന് കാണിച്ചായിരുന്നു ബിന്ധു അധികൃതർക്ക് കത്തെഴുതിയത്. നല്ല റോഡ് ഇല്ലാത്തതിനാൽ ഗ്രാമത്തിലുള്ളവർക്ക് വിദ്യഭ്യാസമില്ലെന്നാണ് പുറത്തുള്ളവർ ധരിച്ചിരിക്കുന്നത്. അതിനാൽ ഗ്രാമത്തിലേക്ക് വിവാഹ ആലോചനകൾ എത്തുന്നില്ല. ഈ സാഹചര്യത്തില്‍ റോഡ് പണി ചെയ്‌ത് പൂർത്തിയാക്കാതെ താൻ വിവാഹം കഴിക്കില്ല എന്നായിരുന്നു ബിന്ദു കത്തിൽ പറഞ്ഞിരുന്നത്.
ദാവംഗരെ & ചിത്രദുർഗ ജില്ലയുടെ അതിർത്തിയായ മായകൊണ്ട ഹോബിലിയെ ബന്ധിപ്പിക്കുന്നതാണ് രാംപൂർ ഗ്രാമം. ഇവിടെ 40 വീടുകളുണ്ടെങ്കിലും ഗതാഗത യോഗ്യമായ റോഡുകൾ ഇല്ലായിരുന്നു. ബിന്ദുവിന്‍റെ കത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് റോഡ് എത്രയും പെട്ടന്ന് ഗതാഗതയോഗ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുകയും ചെയ്‌തു.
ഇന്ന് ഗ്രാമത്തിലേക്ക് കർണാടക സർക്കാരിന്‍റെ ആദ്യത്തെ ബസും എത്തി. ആരതി ഉഴിഞ്ഞും പൂജ നടത്തിയുമാണ് ഗ്രാമവാസികൾ ബസിനെ സ്വീകരിച്ചത്. ഇനി റോഡിൽ ചെറിയ പണികൾ മാത്രമാണ് ബാക്കിയുള്ളത്. അതും എത്രയും പെട്ടന്ന് പൂർത്തിയാക്കുമെന്ന് അധികൃതർ അറിയച്ചിട്ടുണ്ട്.
ALSO READ: 15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; 22 പേര്‍ പിടിയിൽ