ETV Bharat / bharat

ബസ് ഓട്ടോറിക്ഷയിലിടിച്ച് അപകടം ; രണ്ട് കുട്ടികളുള്‍പ്പടെ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു - തമിഴ്‌നാട്

തമിഴ്‌നാട് മഹാബലിപുരത്തിന് സമീപം വ്യാഴാഴ്‌ച വൈകുന്നേരമുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളും മരിച്ചു

Bus and auto rikshaw Collides  Six members dies in Mahabalipuram  Mahabalipuram  State Transport Corporation bus  Six members from one family dies  Tamilnadu Mahabalipuram  ട്രാന്‍സ്‌പോര്‍ട്ട് ബസ് ഓട്ടോറിക്ഷയുമായി  ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു  തമിഴ്‌നാട് മഹാബലിപുരത്തിന് സമീപം  അപകടത്തില്‍ രണ്ട് കുട്ടികളും  ബസ്  ഓട്ടോറിക്ഷ  തമിഴ്‌നാട്  ചെന്നൈ
ട്രാന്‍സ്‌പോര്‍ട്ട് ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം
author img

By

Published : May 4, 2023, 7:27 PM IST

ചെന്നൈ : ബസ് ഓട്ടോറിക്ഷയിലിടിച്ച് ആറുപേര്‍ മരിച്ചു. തമിഴ്‌നാട് മഹാബലിപുരത്തെ മനമൈ ഗ്രാമത്തിൽ ടിഎന്‍എസ്‌ടിസി ബസ് ഓട്ടോറിക്ഷയിലിടിച്ചാണ് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം മാമല്ലപുരത്തിന് സമീപത്തുള്ള മനമൈ നഗരത്തിലെ ഈസ്‌റ്റ് കോസ്‌റ്റ് റോഡിലാണ് അപകടമുണ്ടായത്.

കാരപ്പാക്കത്ത് നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയും പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന സ്‌റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷന്‍റെ (എസ്ഇടിസി) ബസുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഗോവിന്ദന്‍, അദ്ദേഹത്തിന്‍റെ ഭാര്യ, മകള്‍, അഞ്ചും ഏഴും വയസുള്ള രണ്ട് പേരക്കുട്ടികള്‍ എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ മാമല്ലപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.