ETV Bharat / bharat

ജമ്മു കശ്‌മീരില്‍ ബസ് അപകടം; 36 മരണം; 19 പേര്‍ക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Nov 15, 2023, 3:01 PM IST

Updated : Nov 15, 2023, 3:28 PM IST

Kashmir Bus Accident: കശ്‌മീരിലെ ദോഡയില്‍ ബസ് അപകടം.33 പേര്‍ മരിച്ചു. റോഡില്‍ നിന്ന് തെന്നി മാറിയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ജമ്മുവിലെ ആശുപത്രികളിലേക്ക് മാറ്റി.

Bus Accident Death In Jammu Kashmir  Bus Accident In Doda  Kashmir  ജമ്മു കശ്‌മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു  Kashmir Bus Accident  കശ്‌മീരിലെ ദോഡയില്‍ ബസ് അപകടം  ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു  ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിൻഹ
Bus Accident In Doda

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ദോഡയിലെ അസര്‍ മേഖലയിലാണ് അപകടം നടന്നത്.

കിഷ്ത്വാർ ബോഞ്ച്‌വയിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും തെന്നി മാറിയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

പരിക്കേറ്റവരെ ജമ്മുവിലെ ആശുപത്രികളിലേക്ക് മാറ്റി. അപകട കാരണം വ്യക്തമായിട്ടില്ല. അമിത വേഗതയാണോ കൂടുതല്‍ ആളുകളെ കയറ്റിയതാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും കൂടതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. ജമ്മുവിലെ നര്‍വാള്‍ സ്വദേശിയായ ധീരജ്‌ ഗുപ്‌ത എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബസ് എന്ന് പൊലീസ് പറഞ്ഞു.

ജമ്മു കശ്‌മീരിലെ ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിൻഹ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Last Updated : Nov 15, 2023, 3:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.