ശ്രീനഗര്‍ (ജമ്മുകശ്മീര്‍): ഉദ്ദംപൂര്‍ ജില്ലയില്‍ ടെഹ്സില്‍ രാംനഗറിലെ കിയ ഗ്രാമത്തില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഉദ്ദംപൂര്‍ ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴ് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. വിവാഹ സംഘം യാത്ര ചെയ്ത വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ജെ കെ 14 ഡി 5050 ബസാണ് 150 അടി താഴ്ചയിലേക്ക് മറിഞ്ഞത്. 47 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ടുപേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം അപകടത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പിക്കുന്നതിനായി പ്രദേശത്ത് പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
![ജമ്മുകശ്മീരിലെ ടെഹ്സില്‍ രാംനഗറില്‍ ബസ് അപകടം കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു Bus accident at Tehsil Ramnagar](https://etvbharatimages.akamaized.net/etvbharat/prod-images/accident_07072022175537_0707f_1657196737_627_0707newsroom_1657196936_63.jpg)
ചെങ്കുത്തായ പ്രദേശത്ത് ഏറെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദുരന്തത്തില്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്, കശ്മീര്‍ ലഫ് ഗവര്‍ണര്‍ മനോജ് സിംഹ എന്നിവര്‍ ദുഖം രേഖപ്പെടുത്തി.
![ജമ്മുകശ്മീരിലെ ടെഹ്സില്‍ രാംനഗറില്‍ ബസ് അപകടം കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു Bus accident at Tehsil Ramnagar](https://etvbharatimages.akamaized.net/etvbharat/prod-images/accident_07072022175537_0707f_1657196737_511_0707newsroom_1657196936_103.jpg)