ETV Bharat / bharat

എന്താണ് 'ബുള്ളി ബായ്‌', 'സുള്ളി ഡീല്‍സ്‌'?; വിദ്വേഷ പ്രചാരണത്തെ കുറിച്ച് കൂടതലറിയാം - What are Bulli Bai Sulli Deals apps

മുസ്‌ലിം സ്‌ത്രീകള്‍ വില്‍പ്പനയ്‌ക്കെന്ന തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌താണ് ആപ്പുകളില്‍ 'ബുള്ളി ബായ്‌', 'സുള്ളി ഡീല്‍സ്‌' എന്നീ ആപ്പുകളില്‍ പ്രചരിപ്പിച്ചത്.

എന്താണ് ബുള്ളി ബായ്‌, സുള്ളി ഡീല്‍സ്‌  മുസ്‌ലിം സ്‌ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം  മുസ്‌ലിം സ്‌ത്രീകളുടെ ചിത്രം മോര്‍ഫ്‌ ചെയ്‌ത് അശ്ലീലമാക്കി  What are Bulli Bai Sulli Deals apps  Hate against Muslim women
എന്താണ് 'ബുള്ളി ബായ്‌', 'സുള്ളി ഡീല്‍സ്‌' ? ; അറിയാം മുസ്‌ലിം സ്‌ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം
author img

By

Published : Jan 4, 2022, 3:10 PM IST

ഹൈദരാബാദ്: സാങ്കേതികവിദ്യയുടെ കരുത്തിൽ ലോകം ആഗോള ഗ്രാമമായെന്നത് വസ്‌തുതയാണ്. ഇതോടെ ധാരാളം ഗുണം ലോക ജനതയ്‌ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍, എല്ലാ കാര്യത്തിലുമുള്ളതുപോലെ ദോഷ വശങ്ങളും ലോകത്തെ ഒരു കുടക്കീഴിലാക്കിയ സൈബര്‍ ഇടത്തില്‍ നടക്കുന്നുണ്ട്.

അതില്‍ പ്രധാനമാണ് സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് ഇന്‍റര്‍നെറ്റിലും ആപ്പുകളിലും അപ്‌ലോഡ് ചെയ്യുന്നത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന ധാരാളം സംഭവങ്ങളില്‍ വര്‍ധിച്ചുവരുന്ന ഒരു വിഷയമാണിത്. സിനിമ താരങ്ങളും മറ്റ് മേഖലകളില്‍ പ്രശസ്‌തരായ സ്ത്രീകളും സൈബർ സെല്ലിൽ പരാതി നല്‍കിയ നിരവധി സംഭവങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സമാനമായി, പ്രശസ്‌തരായ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ 'ബുള്ളി ബായ്' ആപ്പിൽ മോര്‍ഫ് ചെയ്‌ത് അപ്‌ലോഡ് ചെയ്‌തതിന് 21കാരന്‍ പിടിയിലായത് കഴിഞ്ഞ ദിവസമാണ്.

പുതുവർഷത്തിൽ നടന്ന സംഭവം വൻ കോളിളക്കം സൃഷ്‌ടിയ്‌ക്കുകയുണ്ടായി. ബെംഗളൂരുവിൽ നിന്നും ഇയാളെ മുംബൈ പൊലീസ് തിങ്കളാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഐ.ടി മന്ത്രാലയം ഇടപെട്ട് ഈ ആപ്പ് നിലവില്‍ ബ്ളോക്ക് ചെയ്‌തിട്ടുണ്ട്. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ 'ബുള്ളി ബായ്‌', 'സുള്ളി ഡീല്‍സ്‌' എന്താണെന്നും നോക്കാം.

തെരഞ്ഞെടുക്കുന്നത് ശക്തമായ മുഖങ്ങളെ

ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച് വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'. 'സുള്ളി ഓഫ് ദ ഡേ' എന്ന പ്രയോഗംവച്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിപ്പിക്കുകയുണ്ടായി. 'ബുള്ളി ബായ്' എന്ന ആപ്പിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. ഗിറ്റ്ഹബ്ബ് പ്ലാറ്റ്‌ഫോം വഴി ഹോസ്റ്റുചെയ്യുന്ന ആപ്പാണ് 'ബുള്ളി ബായ്'.

സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റവെയര്‍ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്. ട്വിറ്ററടക്കമുള്ള സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുകളില്‍ ശക്തമായ സാന്നിധ്യമുള്ള സ്ത്രീകളുടെ മുഖചിത്രമാണ് അശ്‌ളീലമായി ഈ ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഈ ആപ്പ്‌ളിക്കേഷനിലൂടെ സ്‌ത്രീകളെ ലേലം ചെയ്യുകയാണുണ്ടായത്. ശിവസേന എം.പി പ്രിയങ്ക ചതുർവേദിയാണ് ഐ.ടി മന്ത്രി അശ്വിനി വൈഷ്‌ണവിനെ ട്വിറ്ററിൽ ടാഗ് ചെയ്‌ത് വിഷയം പൊതുമധ്യത്തില്‍ ഉയര്‍ത്തിയത്.

'ബുള്ളി ബായ്‌'ക്ക് മുന്‍പ് 'സുള്ളി ഡീല്‍സ്'

പിന്നീട് പ്രിയങ്ക ചതുർവേദി വിഷയം മുംബൈ പൊലീസിനെ അറിയിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. വിഷയം ശ്രദ്ധയിൽപ്പെട്ട ഐ.ടി മന്ത്രാലയം നടപടി സ്വീകരിക്കുകയും 'ബുള്ളി ബായ്' ആപ്പ് ബ്‌ളോക്ക് ചെയ്യുകയുമുണ്ടായി. ഡല്‍ഹിയിലെ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

പരിചയമില്ലാത്ത ചില ആളുകള്‍ ചേര്‍ന്ന് തന്‍റെ വ്യാജ ഫോട്ടോകള്‍ വെബ്പേജില്‍ അപ്‌ലോഡ് ചെയ്‌തു, മോശം കമന്‍റുകള്‍ ഇട്ടുവെന്നും ഇവരുടെ പരാതിയില്‍ പറയുന്നു. 'സുള്ളി ഡീല്‍സ്' എന്ന സമാനമായ ആപ്പ് വഴിയാണ് നേരത്തേ ഈ രീതിയിൽ വ്യാപക പ്രചാരണം നടന്നത്. ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് അവരെ വിൽപനയ്ക്ക് എന്ന പരസ്യമാണ് ഈ ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്.

സാമൂഹികമാധ്യമങ്ങളില്‍ നിന്നുമടക്കം ശേഖരിച്ച സ്ത്രീകളുടെ ചിത്രങ്ങളാണ് ദുരുപയോഗത്തിന് ഉപയോഗിക്കുന്നത്. സംഭവം വിവാദമായതോടെ ദേശീയ വനിത കമ്മിഷനും വിഷയത്തില്‍ ഇടപെട്ടു. മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വിദ്യാർഥികൾ, പ്രശസ്‌തരായ മറ്റ് വ്യക്തികൾ എന്നിങ്ങനെയുള്ള മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് അശ്‌ളീലമായി പ്രചരിക്കപ്പെട്ടത്.

ALSO READ: മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ലൈംഗികച്ചുവയോടെ 'ബുള്ളി ഭായി'യില്‍ : എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.