ETV Bharat / bharat

Union Budget 2023 | കരകൗശല വിദഗ്‌ധർക്കായി വിശ്വകർമ കൗശൽ സമ്മാൻ പദ്ധതി

author img

By

Published : Feb 1, 2023, 4:19 PM IST

Updated : Feb 1, 2023, 4:44 PM IST

പ്രധാന്‍മന്ത്രി വിശ്വകർമ കൗശൽ സമ്മാൻ (പിഎം-വികാസ്) യോജനയ്ക്ക് കീഴിൽ രാജ്യത്തെ കരകൗശല തൊഴിലാളികൾക്കും വിദഗ്ധർക്കുമുള്ള സഹായത്തിനുള്ള പാക്കേജ്

budget  budget 2023 jaljeevan mission  budget 2023  union budget of india  nirmala sitharaman budget  parliament budget session 2023  budget session 2023  Union Budget 2023  Budget 2023 Live  jaljeevan mission  ബജറ്റ് 2023  ഭാരത് ബജറ്റ് 2023  കേന്ദ്ര ബജറ്റ് 2023  നിർമല സീതാരാമൻ ബജറ്റ്  പാർലമെന്‍റ് ബജറ്റ് സെഷൻ 2023  യൂണിയൻ ബജറ്റ്  ജൽജീവൻ മിഷൻ  ബജറ്റ് 2023 ജൽജീവൻ മിഷൻ  നിർമല സീതാരാമൻ  ബജറ്റ് പ്രഖ്യാപനങ്ങൾ  ബജറ്റ് പ്രഖ്യാപനം 2023  കേന്ദ്ര ബജറ്റ്  ധനകാര്യമന്ത്രി നിർമല സീതാരാമൻ  ബജറ്റവതരണം
വിശ്വകർമ കൗശൽ സമ്മാൻ പദ്ധതി
ധനമന്ത്രി ലോക്‌സഭയില്‍

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ കേന്ദ്ര ബജറ്റിൽ പരമ്പരാഗത കരകൗശല വിദഗ്‌ധർക്കായി 'പ്രധാന്‍മന്ത്രി വിശ്വകർമ കരകൗശൽ സമ്മാൻ' പദ്ധതി.കരകൗശല ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉത്‌പാദനം വർധിപ്പിക്കുകയും വിപണി വിപുലപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കരകൗശല തൊഴിലാളികൾക്കും വിദഗ്‌ധർക്കും സാമ്പത്തിക പിന്തുണ, നൈപുണ്യ വികസനം, ഡിജിറ്റൽ ഹരിത സാങ്കേതിക വിദ്യകൾ ലഭ്യമാക്കൽ, ബ്രാൻഡ് പ്രമോഷൻ, ഡിജിറ്റൽ പേയ്മെ‌ന്‍റ്, സാമൂഹിക സുരക്ഷ എന്നിവ ലഭ്യമാക്കുമെന്നും ഇത് അവരുടെ ചെറുകിട കച്ചവടം മെച്ചപ്പെടുത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

എസ്‌സി, എസ്‌ടി, ഒബിസി, സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവർക്ക് ഇത് പ്രയോജനം ചെയ്യും. പരമ്പരാഗതമായി കൈകൊണ്ട് ജോലി ചെയ്യുന്ന കരകൗശല വിദഗ്‌ധര്‍ ഇന്ത്യയ്ക്ക് യുഗങ്ങളായി മഹത്വം കൊണ്ടുവരുന്നു. അവർ 'ആത്മനിർഭർ ഭാരത'ത്തിന്‍റെ യഥാർഥ ചൈതന്യത്തെ പ്രതിനിധീകരിക്കുന്നു. അവരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്താൻ പുതിയ പദ്ധതി അവരെ പ്രാപ്‌തരാക്കും. അവയെ എംഎസ്എംഇ മൂല്യ ശൃംഖലയുമായി സംയോജിപ്പിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ മാക്രോ സാമ്പത്തിക സ്ഥിരത ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സ്‌ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന്‍റെ പ്രാധാന്യവും നിർമല സീതാരാമൻ ഊന്നിപ്പറഞ്ഞു. ദീൻദയാൽ അന്ത്യോദയ യോജന-നാഷണൽ അർബൻ ലൈവ്‌ലിഹുഡ്‌സ് മിഷന് (DAY-NULM) കീഴിൽ സ്വയം സഹായ ഗ്രൂപ്പുകളായി അണിനിരന്ന നിരവധി ഗ്രാമീണ സ്ത്രീകൾക്ക് അവരുടെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് മികച്ച സൗകര്യങ്ങൾ നൽകും.

DAY-NULM-ന് കീഴിൽ ഇതുവരെ 81 ലക്ഷത്തിലധികം സ്വയം സഹായ ഗ്രൂപ്പുകളായി രാജ്യത്തെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള നിരവധി സ്ത്രീകളെ അണിനിരത്തിയിട്ടുണ്ട്. അവരുടെ കച്ചവടത്തിന്‍റെ വിപുലീകരണത്തിന് സർക്കാരിൽ നിന്ന് എല്ലാവിധ പിന്തുണയും നൽകും. കൂട്ടായ്‌മകൾ രൂപീകരിക്കുന്നതിലൂടെ ഈ ഗ്രൂപ്പുകളെ സാമ്പത്തിക ശാക്തീകരണത്തിന്‍റെ അടുത്ത ഘട്ടത്തിലെത്താൻ പ്രാപ്‌തമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Last Updated : Feb 1, 2023, 4:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.