ന്യൂഡല്‍ഹി: തൊഴില്‍ പരിശീലനം നല്‍കുന്ന പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ നാലാം ഘട്ടം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൂന്ന് ലക്ഷം യുവാക്കൾക്ക് തൊഴില്‍ പരിശീലനം നല്‍കും. കൂടാതെ 47 ലക്ഷം യുവാക്കള്‍ക്ക് മൂന്ന് വര്‍ഷം സ്റ്റൈപ്പന്‍റ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കണ്ടെത്താന്‍ 20 നൈപുണ്യ വികസന കേന്ദ്രങ്ങൾ തുറക്കും. ടൂറിസം മേഖലയിലെ വികസനത്തിലൂടെയും ഗ്രീന്‍ ഗ്രോത്ത് പദ്ധതിയിലൂടെയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.