ന്യൂഡൽഹി: ത്രിപുരയിൽ ബിഎസ്എഫ്, ഡിആർഐ, പൊലീസ് ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ 410 കിലോ കഞ്ചാവ് പിടികൂടി. 61.50 ലക്ഷം വിലമതിക്കുന്ന കഞ്ചാവാണ് സംഘം പിടിച്ചെടുത്തത്. 2.16 ലക്ഷം വിലമതിക്കുന്ന 1,080 പാക്കറ്റ് 'ബിരിയും' സംഘം പിടിച്ചെടുത്തു.
ഇതോടെ ഓപ്പറേഷനിലൂടെ 63.66 ലക്ഷം വിലമതിക്കുന്ന ലഹരിമരുന്നാണ് കണ്ടെടുത്തത്. ബിഎസ്‌എഫ് ഇന്‍റലിജൻസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. ഭൂട്ടാങ് ബാരി ഗ്രാമത്തിലെ ദിലീപ് ദേബർമ, മനേന്ദ്ര ദേബർമ, ബിമൽ സാഹ എന്നിവരുടെ വീടുകളിലാണ് ലഹരി വസ്‌തുക്കൾ ഒളിപ്പിച്ചിരുന്നത്.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. കേസിൽ ഡിആർഐയിൽ തുടർനടപടികൾ സ്വീകരിച്ചു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തികളിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോ കഞ്ചാവ്, 100 ബോട്ടിൽ ഫിൻസെഡിൽ, 16 കാളത്തല അടക്കം കഴിഞ്ഞ ദിവസം ബിഎസ്എഫ് പിടികൂടിയിരുന്നു.
ALSO READ: വന്യജീവി ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറായെന്ന് വനം മന്ത്രി