ജയ്പൂർ: രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിൽ ബിഎസ്എഫ് ജവാൻ സ്വയം വെടിവെച്ചു മരിച്ചു. ഇന്ന് പുലർച്ചെ ചിങ്കാര ബോർഡർ ഔട്ട് പോസ്റ്റിൽ വെച്ചാണ് ജവാൻ ആത്മഹത്യ ചെയ്തത്. ഒരു മാസം വീട്ടിൽ ചെലവഴിച്ച ശേഷം ഇയാൾ ഏപ്രിൽ 30നാണ് തിരിച്ച് ജോലിയിൽ പ്രവേശിച്ചത്. ആത്മഹത്യക്കു പിന്നിലെ കാരണം വ്യക്തമല്ല.
Also read: ഒഡിഷയിൽ ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചു
ബി.എസ്.എഫ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ജവാന്‍റെ കുടുംബത്തിന് കൈമാറും.