ETV Bharat / bharat

പൊഖ്‌റാൻ ഫയറിങ് റേഞ്ചിൽ സ്‌ഫോടനം; ബി‌എസ്‌എഫ് ജവാൻ കൊല്ലപ്പെട്ടു

author img

By

Published : Mar 3, 2021, 1:21 PM IST

ഒരാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ സംഭവമാണിത്. നേരത്തെ പരിശീലന പരിപാടിക്കിടെ ഒരു ജവാന് കൂടി ജീവൻ നഷ്ടപ്പെട്ടിരുന്നു.

Jaisalmer bsf jawan died  BSF jawan martyred  barrel burst in pokaran field firing range jaisalmer  pokaran field firing range jaisalmer  1077th Battalion of BSF  BSF jawan dies in explosion at Pokhran firing range  പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിൽ സ്‌ഫോടനം; ബി‌എസ്‌എഫ് ജവാൻ കൊല്ലപ്പെട്ടു  പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിൽ സ്‌ഫോടനം  ബി‌എസ്‌എഫ് ജവാൻ കൊല്ലപ്പെട്ടു  ഫയറിംഗ് റേഞ്ച്  സ്‌ഫോടനം  ബി‌എസ്‌എഫ് ജവാൻ  കൊല്ലപ്പെട്ടു
പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിൽ സ്‌ഫോടനം; ബി‌എസ്‌എഫ് ജവാൻ കൊല്ലപ്പെട്ടു

ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിലെ പോഖ്‌റാൻ ഫയറിങ് റേഞ്ചിൽ നടന്ന പതിവ് ഷൂട്ടിങ് പ്രാക്ടീസ് സെഷനിടെയുണ്ടായ സ്ഫോടനത്തില്‍ ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. രണ്ട് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 32കാരനായ സതീഷ് കുമാറാണ് കൊല്ലപ്പെട്ടത്. സതീഷ് കുമാര്‍ ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിയാണ്. ഗുജറാത്തിലെ ഭുജിൽ നിന്നുള്ള ബി‌എസ്‌എഫിന്‍റെ 1077-ാമത്തെ ബറ്റാലിയൻ ആണ് പൊഖ്റാന്‍ ഫീൽഡ് ഫയറിങ് റേഞ്ചിൽ പരിശീലനത്തിനായി എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ ബെറ്റാലിയന്‍റെ ഭാഗമാണ് കൊല്ലപ്പെട്ട സതീഷ് കുമാറും പരിക്കേറ്റവരും.

പരിക്കേറ്റ ജവാൻമാരെ ജോധ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ സംഭവമാണിത്. നേരത്തെ പരിശീലന പരിപാടിക്കിടെ ഒരു ജവാന് കൂടി ജീവൻ നഷ്ടപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.