ETV Bharat / bharat

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിയെന്ന് ബി.എസ്. യെദ്യൂരപ്പ - കര്‍ണാടക മുഖ്യമന്ത്രി

'പാര്‍ട്ടി ഹൈക്കമാൻഡ് ആവശ്യപ്പെടുന്ന ദിവസം ഞാന്‍ രാജിവെയ്ക്കും. ചില മന്ത്രിമാരും നിയമസഭാംഗങ്ങളും സൃഷ്ടിച്ച അഭ്യൂഹങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുന്നില്ല' യെദ്യൂരപ്പ പറഞ്ഞു.

I will resign the day party high command asks me to quit  says BS Yediyurappa  ബി.എസ്. യെദ്യൂരപ്പ  കര്‍ണാടക മുഖ്യമന്ത്രി  പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജി
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിയെന്ന് ബി.എസ്. യെദ്യൂരപ്പ
author img

By

Published : Jun 6, 2021, 5:58 PM IST

Updated : Jun 6, 2021, 7:57 PM IST

ബെംഗളൂരു: പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് ഉർസിന് വിധാന്‍ സൗധയില്‍ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുന്ന ദിവസം ഞാന്‍ രാജിവെയ്ക്കും. ചില മന്ത്രിമാരും നിയമസഭാംഗങ്ങളും സൃഷ്ടിച്ച അഭ്യൂഹങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുന്നില്ല' യെദ്യൂരപ്പ പറഞ്ഞു.

also read: മലയാളം വിലക്കിയ നടപടി; അധികൃതർ രേഖാമൂലം ക്ഷമാപണം നൽകണമെന്ന് മലയാളി നഴ്‌സ് യൂണിയൻ

'കേന്ദ്ര നേതൃത്വം എനിക്കൊരു അവസരം തന്നു. കഴിവിന്‍റെ പരമാവധി അത് പ്രയോജനപ്പെടുത്തി ജനങ്ങളെ സേവിക്കാനാണ് ശ്രമിക്കുന്നത്. എനിക്കെതിരെ സംസാരിക്കുന്നവരുടെ കിംവദന്തികളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ രാജിവെയ്ക്കണമെന്ന് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ രാജിവെയ്ക്കും. സംസ്ഥാനത്തിന്‍റെ വികസനത്തിനായാണ് ഞാന്‍ പ്രവർത്തിക്കുന്നത്'. യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ടൂറിസം മന്ത്രി സി.പി യോഗേശ്വര, മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബസംഗൗഡ പാട്ടീൽ യത്‌നാൽ, ഹുബ്ലി എം‌എൽ‌എ, അരവിന്ദ് ബെല്ലാഡ് തുടങ്ങി നിരവധി ബിജെപി നേതാക്കൾ യെദ്യൂരപ്പയ്‌ക്കെതിരെ പ്രസ്താവന നടത്തുകയും കർണാടകയിൽ നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Last Updated : Jun 6, 2021, 7:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.