ശ്രീനഗർ: സ്‌കിംസ് മെഡിക്കൽ കോളജ് ആശുപത്രിക്ക് പുറത്ത് സുരക്ഷ സേനക്ക് നേരെ തീവ്രവാദികളുടെ ആക്രമണം. തുടർന്ന് അൽപ സമയം സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഇരുഭാഗത്തും മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പ്രദേശത്തുണ്ടായിരുന്ന രോഗികളെയും പ്രദേശവാസികളെയും മുതലെടുത്ത് തീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് സുരക്ഷ സേനയും പൊലീസും ചേർന്ന് സംയുക്തമായി അന്വേഷണം ആരംഭിച്ചു.
അതേ സമയം ജമ്മു കശ്‌മീരിൽ തീവ്രവാദക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സൈന്യം സുരക്ഷ കർശനമാക്കിയിരുന്നു. ശ്രീനഗർ അടക്കമുള്ള മേഖലകളിൽ കമ്യൂണിറ്റി ഹാളുകൾ സിആർപിഎഫ് ക്യാമ്പുകളാക്കി. നഗരത്തിന്‍റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇലാഹിബാഗ്, സൂത്രഷാഹി കമ്യൂണിറ്റി സെന്‍ററുകളിലേക്ക് സിആർപിഎഫിനെ നിയോഗിച്ചുവെന്നും കൂടാതെ ഈ മേഖലകളിൽ സിആർപിഎഫ് ബങ്കറുകളും സ്ഥാപിച്ചിട്ടുണ്ടെന്നും സേന വക്താവ് വ്യക്തമാക്കിയിരുന്നു.
READ MORE: ജമ്മു കശ്‌മീരിൽ സുരക്ഷ കർശനമാക്കി; കമ്യൂണിറ്റി സെന്‍ററുകൾ സിആർപിഎഫ് ക്യാമ്പുകളാക്കി